SWISS-TOWER 24/07/2023

Demise | പ്രേം നസീറിന്റെ ആദ്യ നായികയായിരുന്ന നടി നെയ്യാറ്റിന്‍കര കോമളം അന്തരിച്ചു

 
Malayalam Veteran Actress Neyyattinkara Komalam passed away
Malayalam Veteran Actress Neyyattinkara Komalam passed away

Reresentational Image Generated by Meta AI

● വനമാലയിലൂടെയാണ് ചലച്ചിത്ര ലോകത്ത് പ്രവേശിക്കുന്നത്.
● മലയാള ഭാഷയില്‍ ആദ്യമിറങ്ങിയ സിനിമയിലെ നടി.

തിരുവനന്തപുരം: (KVARTHA) മലയാള സിനിമയിലെ ആദ്യകാല നായികയായിരുന്ന നെയ്യാറ്റിന്‍കര കോമളം (Neyyattinkara Komalam-96) അന്തരിച്ചു. പ്രേംനസീറിന്റെ ആദ്യ നായികയായിരുന്നു. പാറശ്ശാല സരസ്വതി ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം. കഴിഞ്ഞ കുറച്ച് നാളായി വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. 

Aster mims 04/11/2022

മലയാള സിനിമയിലെ ആദ്യകാല നായികയായിരുന്നു കോമളം. കാട് പ്രമേയമാക്കി മലയാള ഭാഷയില്‍ ആദ്യമിറങ്ങിയ സിനിമയായ വനമാലയിലൂടെയാണ് കോമളം ചലച്ചിത്ര ലോകത്ത് പ്രവേശിക്കുന്നത്. പ്രേം നസീറിന്റെ ആദ്യ ചിത്രമായ മരുമകളില്‍ കോമളം നായികയായി എത്തി. 

കല്ല്യാണിയമ്മ എന്ന വേഷത്തിലെത്തിയ 1955ല്‍ പുറത്ത് വന്ന ന്യൂസ്‌പേപ്പര്‍ ബോയ് ആണ് കോമളത്തിന്റെ ശ്രദ്ധേയമായ ചിത്രം. പ്രേം നസീറിന്റെ ആദ്യ സിനിമയും കോമളത്തിന്റെ മൂന്നാമത്തെ ചിത്രമായിരുന്ന മരുമകളില്‍ അഭിനയിച്ചതോടെ അവര്‍ കൂടതല്‍ ശ്രദ്ധനേടി. ശേഷം വനമാല, ആത്മശാന്തി, സന്ദേഹി തുടങ്ങിയ സിനിമകളിലും അവര്‍ അഭിനയിച്ചു. 

#MalayalamCinema #Actress #NeyyattinkaraKomalam #RIP #MalayalamMovies #IndianCinema #Obituary #PremNazir

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia