Obituary | മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ വാസുദേവന്‍ അന്തിക്കാട് നിര്യാതനായി
● സിപിഎം ചൂരക്കോട് തെക്ക് ബ്രാഞ്ച് അംഗമാണ്.
● 1980 ല്‍ ദേശാഭിമാനി പത്രാധിപസമിതിയംഗമായി.
● 2009ല്‍ സീനിയര്‍ ന്യൂസ് എഡിറ്ററായി വിരമിച്ചു.
തൃശൂര്‍: (KVARTHA) മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനും ദേശാഭിമാനി മുന്‍ സീനിയര്‍ ന്യൂസ് എഡിറ്ററുമായ വാസുദേവന്‍ അന്തിക്കാട് (73) നിര്യാതനായി. അസുഖ ബാധിതനായി എറണാകുളത്തെ ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു. സിപിഎം ചൂരക്കോട് തെക്ക് ബ്രാഞ്ച് അംഗമാണ്.
1980 ല്‍ ദേശാഭിമാനി പത്രാധിപസമിതിയംഗമായി കോഴിക്കോട്ട് സര്‍വീസില്‍ പ്രവേശിച്ചു. 2009ല്‍ സീനിയര്‍ ന്യൂസ് എഡിറ്ററായി തൃശൂരില്‍നിന്ന് വിരമിച്ചു. കോഴിക്കോട്, കണ്ണൂര്‍, കൊച്ചി, കോട്ടയം യൂണിറ്റുകളില്‍ ലേഖകനായും ന്യൂസ് എഡിറ്ററായും ജോലി ചെയ്തു. പത്രപ്രവര്‍ത്തന ഉപരി പരിശീലനത്തിന്റെ ഭാഗമായി കിഴക്കന്‍ ജര്‍മനി (ജിഡിആര്‍) സന്ദര്‍ശിച്ചു.
കെഎസ്വൈഎഫ് തൃശൂര്‍ താലൂക്ക് സെക്രടറി, സിപിഎം അന്തിക്കാട് ലോകല്‍ സെക്രടറി, സിപിഐ എം ദേശാഭിമാനി ലോകല്‍ സെക്രടറി എന്നീ നിലകളിലും പ്രവര്‍ത്തിച്ചു. വിരമിച്ച അധ്യാപിക ഉഷാദേവിയാണ് ഭാര്യ. മക്കള്‍: സന്ദീപ് (ഫ്ളോറിഡ), സോന (ദുബൈ). മരുമക്കള്‍: ഇ എം രഞ്ജിനി (ഫ്ളോറിഡ), വിമല്‍ ബാലചന്ദ്രന്‍ (ദുബൈ).
#VasudevanAnthikad #RIP #MalayalamMedia #Journalist #Deshabhimani #Kerala #CPM