ബോളീവുഡ് നടി റീമ ലഗൂ ഹൃദയാഘാതം മൂലം മരിച്ചു

 


മുംബൈ: (www.kvartha.com 18.05.2017) പ്രമുഖ ബോളീവുഡ് നടി റീമ ലഗൂ ഹൃദയാഘാതം മൂലം മരിച്ചു. വ്യാഴാഴ്ച രാവിലെയായിരുന്നു മരണം. 59കാരിയായ റീമ ലഗൂ ദശാബ്ദങ്ങളായി ബോളീവുഡിലെ നിറസാന്നിദ്ധ്യമാണ്.

മറാഠി ടെലിവിഷന്‍, നാടക വേദികളിലൂടെയാണ് റീമ ചലച്ചിത്ര രംഗത്തേയ്ക്ക് എത്തിയത്. ബുധനാഴ്ച അര്‍ദ്ധരാത്രിക്ക് ശേഷം നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ഉടനെ ആശുപത്രിയിലെത്തിച്ചുവെങ്കിലും അല്പ സമയത്തിനുള്ളില്‍ മരണം സംഭവിക്കുകയായിരുന്നു.

സിനിമകളിലെ അമ്മ മുഖമായിരുന്നു റീമ. ഹം ആപ്‌കേ ഹേ കോന്‍, ഹം സാഥ് സാഥ് ഹൈ, മേംനേ പ്യാര്‍ കിയാ, കല്‍ ഹോ ന ഹോ തുടങ്ങിയവ റീമയുടെ ശ്രദ്ധേയമായ ചിത്രങ്ങളാണ്.

ബോളീവുഡ് നടി റീമ ലഗൂ ഹൃദയാഘാതം മൂലം മരിച്ചു


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

SUMMARY: Veteran Bollywood actress Reema Lagoo passed away here following a cardiac arrest early on Thursday morning, a family source said.

Keywords: Bollywood, Reema Lagoo
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia