കണ്ണീർ തോരാതെ വയലപ്ര; പുഴയിൽ കാണാതായ മൂന്നുവയസ്സുകാരന്റെ മൃതദേഹം കണ്ടെത്തി


● ഭർത്താവിന്റെയും മാതാവിൻ്റെയും പീഡനമാണ് ആത്മഹത്യക്ക് കാരണമെന്ന് കുറിപ്പ്.
● കണ്ണപുരം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
● ഭർത്താവ് മകനെ ആവശ്യപ്പെട്ട് നിരന്തരം സമ്മർദ്ദം ചെലുത്തിയിരുന്നു.
● റീമയുടെ സംസ്കാരം ചൊവ്വാഴ്ച നടന്നു.
കണ്ണൂർ: (KVARTHA) പഴയങ്ങാടി വേങ്ങര വയലപ്ര ചെമ്പല്ലിക്കുണ്ട് പുഴയിൽ കാണാതായ മൂന്ന് വയസുകാരൻ ക്രിഷി വി രാജിന്റെ മൃതദേഹം കണ്ടെത്തി. റെയിൽവേ പാലത്തിന് താഴെ പുഴയോട് ചേർന്നുള്ള കണ്ടൽക്കാടുകൾക്കിടയിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്.
കഴിഞ്ഞ ഞായറാഴ്ച പുലർച്ചെ ഒരു മണിയോടെയാണ് അമ്മ റീമ മൂന്ന് വയസുകാരൻ മകൻ ക്രിഷിയുമായി പുഴയിലേക്ക് ചാടിയത്. റീമയുടെ മൃതദേഹം ഞായറാഴ്ച രാവിലെ 8.30-ഓടെ പുഴയിൽ നിന്ന് കണ്ടെത്തിയിരുന്നു.
അടുത്തില-വയലപ്ര സ്വദേശിനി എം.വി. റീമയുടെ മൃതദേഹം ചൊവ്വാഴ്ച ഉച്ചയോടെ വയലപ്ര യുവജന വായനശാല അങ്കണത്തിൽ പൊതുദർശനത്തിന് വെച്ച ശേഷം നടക്ക താഴെ സമുദായ ശ്മശാനത്തിൽ സംസ്കരിച്ചു. നൂറുകണക്കിനാളുകളാണ് റീമയ്ക്ക് അന്തിമോപചാരമർപ്പിക്കാനെത്തിയത്. കുന്നപ്പട മോഹനന്റെയും എം.വി. രമയുടെയും മകളാണ് റീമ. രമ്യയാണ് ഏക സഹോദരി.
ഭർത്താവിന്റെയും മാതാവിന്റെയും പീഡനം മൂലമാണ് താൻ ആത്മഹത്യ ചെയ്യുന്നതെന്ന് റീമ തന്റെ മൊബൈൽ സന്ദേശത്തിൽ രേഖപ്പെടുത്തിയിട്ടുണ്ട്. ഈ വിഷയത്തിൽ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് ബന്ധുക്കൾ നൽകിയ പരാതിയിൽ കണ്ണപുരം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ഏറെക്കാലം വിദേശത്തായിരുന്ന ഭർത്താവ് നാട്ടിലെത്തിയതിന് ശേഷം റീമയുമായി പിരിഞ്ഞു താമസിക്കുകയായിരുന്നു. റീമ സ്വന്തം വീട്ടിലാണ് കഴിഞ്ഞിരുന്നത്. എന്നാൽ ഭർത്താവും മാതാവും മകനെ വിട്ടുതരണമെന്ന് നിരന്തരം ആവശ്യപ്പെട്ടുവെന്നും ഇതിന്റെ മനോവിഷമത്തിലാണ് യുവതി കുഞ്ഞുമായി ആത്മഹത്യ ചെയ്തതെന്നുമാണ് പോലീസിന്റെ പ്രാഥമിക അന്വേഷണ റിപ്പോർട്ട്.
ഈ ദാരുണമായ സംഭവത്തെക്കുറിച്ച് നിങ്ങളുടെ അഭിപ്രായം പങ്കുവെക്കുക.
Article Summary: Body of missing boy found; mother's note alleges harassment.
#VayalapraTragedy #KeralaNews #Kannur #AssaultNote #FamilyTragedy #PoliceInvestigation