Tragedy | വിമാനത്തിന്റെ പ്രൊപ്പല്ലറില്‍ തട്ടി ഫോട്ടോഗ്രാഫറായ 37 കാരിക്ക് ദാരുണാന്ത്യം
● അപകടം വിമാനത്തില്‍ കയറുന്നവരുടെ ഫോട്ടോയെടുക്കുമ്പോള്‍.
● എയര്‍ ക്യാപിറ്റല്‍ ഡ്രോപ്പ് സോണിനായാണ് യുവതി എത്തിയത്.
● ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
● അടിസ്ഥാന സുരക്ഷാ നടപടി ക്രമങ്ങള്‍ ലംഘിച്ചുവെന്ന് കമ്പനി.
കന്‍സാസ്: (KVARTHA) വിമാനത്തിന്റെ പ്രൊപ്പല്ലറില്‍ തട്ടി ഫോട്ടോഗ്രാഫറായ യുവതിക്ക് ദാരുണാന്ത്യം. 37കാരിയായ അമാന്‍ഡ ഗല്ലഗെര്‍ (Amanda Gallagher) ആണ് മരിച്ചത്. അമേരിക്കയിലെ കന്‍സാസിലാണ് (Kansas) സംഭവം. വിമാനത്തില്‍ കയറുന്നവരുടെയും പുറത്തിറങ്ങുന്നവരുടെയും ഫോട്ടോ എടുക്കുന്നതിനിടയിലാണ് അപകടമുണ്ടായത്.
വിമാനം ലാന്‍ഡ് ചെയ്ത ശേഷം സ്‌കൈ ഡൈവിംഗ് നടത്താനുള്ള അടുത്ത ഒരു സംഘം കയറുമ്പോഴാണ് അപകടമുണ്ടായത്. കന്‍സാസ് ആസ്ഥാനമായുള്ള സ്‌കൈ ഡൈവിംഗ് കമ്പനിയായ എയര്‍ ക്യാപിറ്റല്‍ ഡ്രോപ്പ് സോണിനായി ഫോട്ടോകള്‍ എടുക്കാന്‍ എത്തിയതായിരുന്നു അമാന്‍ഡ. ഇതിനിടെയാണ് അപകടത്തില്‍പെട്ടത്.
ഫോട്ടോകള്‍ എടുത്തുകൊണ്ട് അതില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ച് പിന്നിലേക്ക് നടന്ന യുവതി കറങ്ങിക്കൊണ്ടിരുന്ന പ്രൊപ്പല്ലര്‍ ശ്രദ്ധിച്ചില്ല. നടക്കുമ്പോള്‍ കറങ്ങിക്കൊണ്ടിരുന്ന പ്രൊപ്പല്ലറില്‍ തട്ടിയാണ് യുവതിക്ക് പരുക്കേറ്റത്. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചിരുന്നുവെന്ന് സ്‌കൈ ഡൈവിംഗ് കമ്പനി പ്രസ്താവനയില്‍ പറഞ്ഞു.
അടിസ്ഥാന സുരക്ഷാ നടപടി ക്രമങ്ങള്‍ ലംഘിച്ചാണ് അമാന്‍ഡ പ്രൊപ്പല്ലറിന് സമീപത്തേക്ക് നീങ്ങിയതെന്ന് സ്‌കൈ ഡൈവിംഗ് കമ്പനി അറിയിച്ചു. നാഷണല്‍ ട്രാന്‍സ്പോര്‍ട്ടേഷന്‍ സേഫ്റ്റി ബോര്‍ഡുമായി ചേര്‍ന്ന് സംഭവത്തെക്കുറിച്ച് അന്വേഷിക്കുമെന്ന് ഫെഡറല്‍ ഏവിയേഷന്‍ അഡ്മിനിസ്ട്രേഷന്‍ പറഞ്ഞു.
ഫാന്‍ രൂപത്തിലുള്ള അതിവേഗം കറങ്ങുന്ന ഒരു യാന്ത്രിക ഉപകരണമാണ് പ്രൊപ്പല്ലര്‍. വിമാനങ്ങളിലും കപ്പലുകളിലും മുന്നോട്ട് നീങ്ങാനായി പ്രൊപ്പല്ലര്‍ ഉപയോഗിക്കുന്നു.
#propelleraccident #photographer #death #aviation #safety #kansas