ദുബായില്‍ അമേരിക്കന്‍ കപ്പലില്‍ നിന്നുള്ള വെടിയേറ്റ് ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ദുബായില്‍ അമേരിക്കന്‍ കപ്പലില്‍ നിന്നുള്ള വെടിയേറ്റ് ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു
ദുബായ്: ജബേല്‍ അലി പോര്‍ട്ടിന്‌ സമീപം അമേരിക്കന്‍ കപ്പലില്‍ നിന്നുള്ള വെടിയേറ്റ് തമിഴ്നാട് സ്വദേശി കൊല്ലപ്പെട്ടു. രാമനാഥപുരം ജില്ലയിലെ ശേഖര്‍ എന്ന യുവാവാണ്‌ കൊല്ലപ്പെട്ടത്.

കപ്പലില്‍ നിന്നും മല്‍സ്യബന്ധന ബോട്ടിന്‌ നേരെയുണ്ടായ വെടിവെപ്പിലാണ്‌ ശേഖര്‍ കൊല്ലപ്പെട്ടത്. ശേഖറിനെക്കൂടാതെ മൂന്ന്‌ പേര്‍ക്ക് കൂടി വെടിയേറ്റിട്ടുണ്ട്. ഇവരും ഇന്ത്യക്കാരാണെന്നാണ്‌ സൂചന. വെടിയേറ്റ മല്‍സ്യത്തൊഴിലാളികളുടെ സ്ഥിതി ഗുരുതരമായി തുടരുകയാണെന്ന്‌ യുഎഇ വിദേശകാര്യമന്ത്രി ഡോ. താരിഖ് അഹമ്മദ് അല്‍ ഹൈദന്‍ അറിയിച്ചു. 

സംഭവത്തെക്കുറിച്ച് യുഎഇ അധികൃതര്‍ അന്വേഷണം നടത്തിവരികയാണ്‌. മുനിരാജ്, പാമ്പുവന്‍, മുരുഗന്‍ എന്നിവര്‍ക്കാണ്‌ പരിക്കേറ്റത്. ദുബായിലെ മല്‍സ്യബന്ധന കമ്പനിക്ക് വേണ്ടി ദിവസവേതനത്തില്‍ ജോലി ചെയ്യുന്നവരാണ്‌ അപകടത്തില്‍പെട്ട തൊഴിലാളികള്‍.

English Summery
A United States Navy supply ship opened fire this evening on a fishing boat near the mouth of Jebel Ali Port in the emirate of Dubai, a UAE Foreign Ministry official said.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia