ലിബിയയില്‍ റോക്കറ്റാക്രമണത്തില്‍ യുഎസ് സ്ഥാനപതിയടക്കം നാലുപേര്‍ കൊല്ലപ്പെട്ടു

 


ലിബിയയില്‍ റോക്കറ്റാക്രമണത്തില്‍ യുഎസ് സ്ഥാനപതിയടക്കം നാലുപേര്‍ കൊല്ലപ്പെട്ടു
ബെയ്‌റൂട്ട്: ലിബിയയില്‍ പ്രക്ഷോഭകാരികള്‍ നടത്തിയ റോക്കറ്റാക്രമണത്തില്‍ യു.എസ് സ്ഥാനപതിയടക്കം നാലുപേര്‍ കൊല്ലപ്പെട്ടു. ഇവര്‍ സഞ്ചരിച്ചിരുന്ന കാറിനുനേരെയായിരുന്നു ആക്രമണം.

പ്രവാചകനെ അവഹേളിച്ച ചിത്രത്തിനെതിരെ നടന്ന പ്രതിഷേധപ്രകടനം അക്രമാസക്തമാവുകയും പ്രക്ഷോഭകര്‍ ബംഗാസായിയിലെ യുഎസ് കോണ്‍സുലേറ്റ് ആക്രമിക്കുകയും ചെയ്യുന്നതിനിടയിലായിരുന്നു റോക്കറ്റാക്രമണം നടന്നത്. ഇതിനിടെ പ്രക്ഷോഭകര്‍ യുഎസ് കോണ്‍സുലേറ്റ്‌ അഗ്നിക്കിരയാക്കുകയും ആക്രമണത്തില്‍ കോണ്‍സുലേറ്റ് ഉദ്യോഗസ്ഥന്‍ കൊല്ലപ്പെടുകയും ചെയ്തിരുന്നു.

ക്രിസ്റ്റഫര്‍ സ്റ്റീവ്സ്, മൂന്ന്‌ ഉദ്യോഗസ്ഥര്‍ എന്നിവരാണ്‌ റോക്കറ്റാക്രമണത്തില്‍ കൊല്ലപ്പെട്ടത്. സംഭവത്തെക്കുറിച്ച് പ്രതികരിക്കാന്‍ വാഷിംഗ്ടണിലെ സ്റ്റേറ്റ് ഡിപാര്‍ട്ട്മെന്റ് തയ്യാറായിട്ടില്ല. കോണ്‍സുലേറ്റിനുനേരെ നടന്ന ആക്രമണവും കാറിനുനേരെ നടന്ന ആക്രമണവും ആസൂത്രിതമാണോ എന്ന സംശയം നിലനില്‍ക്കുന്നുണ്ട്. ലിബിയന്‍ ഡപ്യൂട്ടി പ്രധാനമന്ത്രി മുസ്തഫ അബു ഷാഗൂര്‍ ആക്രമണത്തെ ശക്തമായി അപലപിച്ചു.

SUMMERY: Beirut: The U.S. ambassador to Libya and three other embassy staff were killed in a rocket attack on their car, a Libyan official said, as they were rushed from a consular building stormed by militants denouncing a U.S.-made film insulting the Prophet Mohammad

Keywords: World, Libya, Consulate, Envoy, US, Killed, Attack, Protesters, 



ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia