SWISS-TOWER 24/07/2023

ഉത്തര കൊറിയയില്‍ ആണവ പരീക്ഷണത്തിന് പിന്നാലെ ടണല്‍ തകര്‍ന്നുവീണ് 200 ഓളം പേര്‍ മരിച്ചതായി റിപോര്‍ട്ട്

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ടോക്കിയോ: (www.kvartha.com 31.10.2017) ഉത്തര കൊറിയയില്‍ ആണവ പരീക്ഷണത്തിന് പിന്നാലെ ടണല്‍ തകര്‍ന്നുവീണ് 200 ഓളം പേര്‍ മരിച്ചതായി റിപോര്‍ട്ട്. ആണവ പരീക്ഷണം നടത്തുന്ന കില്‍ജു പട്ടണത്തിലെ പുങ്ഗിയേ - റിക്കു സമീപം സെപ്റ്റംബര്‍ ആദ്യവാരമാണു സംഭവം. ലോക രാജ്യങ്ങളെ ഞെട്ടിച്ച സെപ്റ്റംബര്‍ മൂന്നിലെ ഹൈഡ്രജന്‍ ബോംബ് പരീക്ഷണത്തിന് പിന്നാലെയാണ് അപകടം സംഭവിച്ചത്.

ഉത്തര കൊറിയയില്‍ ആണവ പരീക്ഷണത്തിന് പിന്നാലെ ടണല്‍ തകര്‍ന്നുവീണ് 200 ഓളം പേര്‍ മരിച്ചതായി റിപോര്‍ട്ട്

ജപ്പാന്‍ തലസ്ഥാനമായ ടോക്കിയോ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ആസാഹി ടിവിയാണു പേരു വെളിപ്പെടുത്താന്‍ തയാറാകാത്ത ഉത്തരകൊറിയന്‍ അധികൃതരെ ഉദ്ധരിച്ച് ഇക്കാര്യം റിപോര്‍ട്ട് ചെയ്തത്. സംഭവ സമയം 100 ഓളം പേരാണ് ടണലിന് അകത്തുണ്ടായിരുന്നത്. പിന്നീട് രക്ഷാപ്രവര്‍ത്തനം നടത്തുന്നതിനിടെ ടണലിന്റെ മറ്റൊരു ഭാഗംകൂടി അടര്‍ന്നുവീണ് കൂടുതല്‍ പേര്‍ മരിച്ചുവെന്നാണ് റിപോര്‍ട്ടുകള്‍.

ഹൈഡ്രജന്‍ ബോംബ് പരീക്ഷണമാണ് അപകടത്തിന് കാരണമെന്ന് ടി വി ആസാഹി റിപോര്‍ട്ട് ചെയ്തു.

Keywords : Tokyo, Korea, World, News, Death, Obituary, Channel, Report, Up to 200 killed at North Korea's nuclear test site: report. 
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia