Cremated | വയനാട് ദുരന്തം: തിരിച്ചറിയാനാവാത്ത 3 മൃതദേഹങ്ങള്‍ വിവിധ മതാചാര പ്രാര്‍ത്ഥനകളോടെ കല്‍പറ്റ പൊതുശ്മശാനത്തില്‍ സംസ്‌കരിച്ചു


ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
കല്‍പ്പറ്റ: (KVARTHA) മുണ്ടക്കൈയിലെ (Mundakkai) ഉരുള്‍പൊട്ടല്‍ (Landslide) ദുരന്തത്തില്‍ മരിച്ചവരില്‍ തിരിച്ചറിയാന്‍ കഴിയാതിരുന്ന മൂന്നുപേരുടെ അന്ത്യകര്‍മ്മങ്ങള്‍ (Funeral) നടത്തി. സര്‍ക്കാരിന്റെ മാര്‍ഗനിര്‍ദേശ പ്രകാരം വിവിധ മതചടങ്ങുകളോടെയാണ് സംസ്‌കാരം (Cremated) നടത്തിയത്.

ഉരുള്‍പൊട്ടലില്‍ മരിച്ചവരില്‍ തിരിച്ചറിയാന്‍ സാധിക്കാത്ത മൃതശരീരങ്ങള്‍ ജില്ലയിലെ പൊതുശ്മശാനങ്ങളില്‍ സംസ്‌കരിക്കുമെന്ന് അധികൃതര്‍ അറിയിച്ചിരുന്നു. കല്‍പ്പറ്റ നഗരസഭ, വൈത്തിരി, മുട്ടില്‍, കണിയാമ്പറ്റ, പടിഞ്ഞാറത്തറ, തൊണ്ടര്‍നാട്, എടവക, മുള്ളന്‍കൊല്ലി ഗ്രാമ പഞ്ചായത്തുകളിലാണ് സംസ്‌കാരത്തിനുള്ള സൗകര്യം ഒരുക്കിയത്.
പട്ടികജാതി പട്ടിക വര്‍ഗ്ഗ വകുപ്പ് മന്ത്രി ഒ.ആര്‍ കേളു, ടി സിദ്ധീഖ് എം.എല്‍.എ, ജില്ലാ കളക്ടര്‍ ഡി.ആര്‍ മേഘശ്രീ, സ്‌പെഷ്യല്‍ ഓഫീസര്‍മാരായ സാംബശിവ റാവു, ശ്രീധന്യ സുരഷ്, മുന്‍ എം.എല്‍.എ സി കെ ശശീന്ദ്രന്‍, സബ് കലക്ടര്‍ മിസാല്‍ സാഗര്‍ ഭരത് എന്നിവരും ജനപ്രതിനിധികളും മൃതദേഹങ്ങളില്‍ അന്ത്യോപചാരമര്‍പ്പിക്കുകയും ചെയ്തു.
അതേസമയം, ഇത്തരത്തില്‍ തിരിച്ചറിയാന്‍ കഴിയാത്ത 74 പേരുടെ മൃതശരീരങ്ങളാണ് മേപ്പാടി ഗ്രാമപഞ്ചായത്തിലെ വിവിധ സ്ഥലങ്ങളില്‍ സൂക്ഷിച്ചിട്ടുള്ളത്. മൃതശരീരങ്ങളുടെ സൂക്ഷിപ്പ്, കൈമാറ്റം, സംസ്‌ക്കാരം എന്നിവക്ക് രജിസ്ട്രേഷന്‍ വകുപ്പ് ഐ. ജി ശ്രീധന്യ സുരേഷിനെ നോഡല്‍ ഓഫീസറായി സര്‍ക്കാര്‍ ചുമതലപ്പെടുത്തിയിട്ടുണ്ട്. മൃതദേഹങ്ങള്‍ ബന്ധപ്പെട്ട തദ്ദേശസ്ഥാപന സെക്രട്ടറിമാര്‍ക്ക് കൈമാറിയാണ് നടപടികള്‍ പൂര്‍ത്തിയാക്കുന്നത്.