

● പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിക്കും മുൻപ് മരണം സംഭവിച്ചു.
● മുലപ്പാൽ കൊടുത്തശേഷം തൊട്ടിലിൽ കിടത്തുകയായിരുന്നു.
● പോസ്റ്റുമോർട്ടം റിപ്പോർട്ടിനായി കാത്തിരിക്കുകയാണെന്ന് പോലീസ്.
കണ്ണൂർ: (KVARTHA) പരിയാരത്ത് അബോധാവസ്ഥയിൽ കണ്ട നവജാതശിശു മരിച്ചു. പരിയാരം കപ്പണത്തട്ടിൽ വാടകയ്ക്ക് താമസിക്കുന്ന ഒഡീഷ സ്വദേശി ഉമേഷ് ബൻട്രാറേയുടെ പെൺകുട്ടിയെയാണ് ബുധനാഴ്ച രാത്രി ഏഴരയോടെ അബോധാവസ്ഥയിൽ കണ്ടത്. ഉടൻതന്നെ പരിയാരത്തെ കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും കുഞ്ഞ് മരിച്ചിരുന്നു.

മുലപ്പാൽ കൊടുത്തശേഷം തൊട്ടിലിൽ കിടത്തിയതായിരുന്നു കുഞ്ഞിനെ. പിന്നീട് അനക്കമില്ലാതെ കണ്ടതിനെ തുടർന്ന് ഉടൻതന്നെ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. എന്നാൽ, ആശുപത്രിയിലെത്തും മുൻപേ കുഞ്ഞിൻ്റെ മരണം സംഭവിച്ചിരുന്നു.
മരണത്തിൽ അസ്വാഭാവികമായി ഒന്നും കണ്ടെത്താത്തതിനാൽ പോസ്റ്റ്‌മോർട്ടത്തിന് ശേഷം മാത്രമേ കൂടുതൽ വിവരങ്ങൾ അറിയാനാവൂ എന്ന് പരിയാരം പോലീസ് അറിയിച്ചു.
ഈ ദുരന്തവാർത്തയെക്കുറിച്ച് നിങ്ങളുടെ അഭിപ്രായം പങ്കുവെയ്ക്കൂ, നിങ്ങളുടെ സുഹൃത്തുക്കൾക്കും ഇത് ഷെയർ ചെയ്യൂ.
Article Summary: Infant found unconscious in Pariyaram, Kannur, has died.
#KeralaNews #Kannur #InfantDeath #Pariyaram #Tragic #NewsUpdate