Tragedy | പാപ്പനംകോട് ഇന്‍ഷുറന്‍സ് കംപനി ഓഫീസില്‍ തീപ്പിടിച്ച് ജീവനക്കാരി അടക്കം 2 പേര്‍ വെന്തുമരിച്ചു
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
തീ അതിവേഗം ആളിപ്പടര്‍ന്നുവെന്ന് ദൃക്‌സാക്ഷികള്‍
ഓഫീസ് പൂര്‍ണമായി കത്തിയമര്‍ന്നു.
തിരുവനന്തപുരം: (KVARTHA) പാപ്പനംകോടുള്ള കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ ന്യൂ ഇന്ത്യ അഷ്വറന്‍സ് കമ്പനിയുടെ ( New India Assurance Office) ഓഫീസില്‍ വന്‍ തീപിടിത്തം (Fire). അപകടത്തില്‍ രണ്ട് പേര്‍ വെന്തുമരിച്ചു. സ്ഥാപനത്തിലെ ജീവനക്കാരി വൈഷ്ണയും ഓഫീസിലെത്തിയ മറ്റൊരു ആളുമാണ് മരിച്ചത്.
ഉച്ചയോടെ പാപ്പനംകോട് ജങ്ഷനില്‍ സ്ഥിതി ചെയ്യുന്ന സ്ഥാപനത്തിലെ രണ്ട് നില കെട്ടിടത്തിലാണ് തീപിടിത്തം ഉണ്ടായത്. മുകള്‍ നിലയില്‍ പ്രവര്‍ത്തിച്ച ഇന്‍ഷുറന്‍സ് കമ്പനിയുടെ ഓഫീസ് പൂര്‍ണമായി കത്തിനശിച്ചു. മരിച്ചവരുടെ ശരീരങ്ങള്‍ കത്തിക്കരിഞ്ഞ നിലയിലാണ് ഓഫീസില്‍ നിന്ന് കണ്ടെടുത്തത്.
തീയും പുകയും അതിവേഗം ആളിപ്പടര്‍ന്നുവെന്നാണ് ദൃക്‌സാക്ഷികള്‍ പറയുന്നത്. പിന്നാലെ ഓഫീസിന്റെ ജനല്‍ച്ചില്ലുകള്‍ പൊട്ടിത്തെറിച്ച് ദൂരത്തേക്ക് തെറിച്ചു. തീ ആളിപ്പടര്‍ന്ന് ഓഫീസിലെ ഫര്‍ണിച്ചറുകളടക്കം കത്തിനശിച്ചു. റോഡരികില്‍ താഴത്തെ നിലയില്‍ സ്ഥാപനങ്ങള്‍ക്ക് ഒന്നും സംഭവിച്ചില്ല. തീ ആളിപ്പടര്‍ന്ന ഉടന്‍ പ്രദേശവാസികളും അഗ്നിശമന സേനാ ഉദ്യോഗസ്ഥരും ചേര്‍ന്ന് രക്ഷാപ്രവര്‍ത്തനം നടത്തി.
#KeralaFire #Pappanamcode #NewIndiaAssurance #fireaccident #tragedy #RIP
