Accident | തൊഴിലുറപ്പ് തൊഴിലാളികള്‍ക്കിടയിലേക്ക് ലോറി പാഞ്ഞുകയറി 2 പേര്‍ക്ക് ദാരുണാന്ത്യം

 
Lorry rammed into the workers and two women workers were died

Representational Image Generated by Meta AI

ADVERTISEMENT

● ഏഴിമല കുരിശുമുക്കിലാണ് അപകടമുണ്ടായത്. 
● ഒരാള്‍ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍.

കണ്ണൂര്‍: (KVARTHA) പയ്യന്നൂര്‍ രാമന്തളി കുരിശുമുക്കില്‍ തൊഴിലുറപ്പ് തൊഴിലിന് പോവുകയായിരുന്ന തൊഴിലാളികള്‍ക്കിടയിലേക്ക് വാഹനം ഇടിച്ച് കയറി രണ്ട് സ്ത്രീ തൊഴിലാളികള്‍ക്ക് ദാരുണാന്ത്യം. ഏഴിമല സ്വദേശികളായ യശോദ (Yeshoda-68), ശോഭ (Sobha-46) എന്നിവരാണ് മരിച്ചത്. 

Aster_MIMS

ഏഴിമല കുരിശുമുക്കിലാണ് അപകടമുണ്ടായത്. ഗുരുതരമായി പരുക്കേറ്റ നിലയില്‍ ലേഖ എന്നയാളെ പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

പഞ്ചായത്തില്‍ അഞ്ചാം വാര്‍ഡിലെ 20 പേര്‍ തൊഴില്‍ സ്ഥലത്തേക്ക് നടന്ന് പോവുകയായിരുന്നു. കുറേപ്പേര്‍ തൊഴില്‍സ്ഥലത്ത് എത്തിയിരുന്നെങ്കിലും പിന്നിലുണ്ടായിരുന്നവരുടെ ഇടയിലേക്കാണ് നിയന്ത്രണം വിട്ട പിക്കപ്പ് ലോറി ഇടിച്ചു കയറിയത്. 

#KeralaAccident #MGNREGS #RoadSafety #Tragedy #KeralaNews

നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia