മുംബൈ: അസം, മ്യാന്മര്‍ എന്നിവിടങ്ങളില്‍ നടക്കുന്ന വര്‍ഗീയ കലാപങ്ങള്‍ക്കെതിരെ നടത്തിയ പ്രതിഷേധ പ്രകടനം അക്രമാസക്തമായതിനെത്തുടര്‍ന്ന് രണ്ട് പേര്‍ കൊല്ലപ്പെട്ടു. 50ലേറെ പേര്‍ക്ക് അക്രമത്തില്‍ പരിക്കേറ്റു. പ്രതിഷേധ പ്രകടനത്തില്‍ പങ്കെടുത്തവരാണ് കൊല്ലപ്പെട്ടത്. മുംബൈയിലെ ആസാദ് മൈതാനത്തുനടന്ന പ്രതിഷേധ പ്രകടനമാണ് അക്രമാസക്തമായത്. മാധ്യമപ്രവര്‍ത്തകരുടെതടക്കം നിരവധി വാഹനങ്ങള്‍ പ്രതിഷേധക്കാര്‍ അഗ്നിക്കിരയാക്കി. ജനക്കൂട്ടത്തെ പിരിച്ചുവിടാന്‍ പോലീസ് ആകാശത്തേയ്ക്ക് വെടിയുതിര്‍ത്തുകയും ലാത്തിചാര്‍ജ്ജ് നടത്തുകയും ചെയ്തു. പ്രതിഷേധക്കാരില്‍ 20 പേരെ പോലീസ് അറസ്റ്റ് ചെയ്തു.
ആസാദ് മൈതാനത്തേയ്ക്കുള്ള എല്ലാ റോഡുകളിലേയും ഗതാഗതം മുപ്പത് മിനിട്ടോളം സ്തംഭിച്ചു. സംസ്ഥാന റിസര്‍വ് പോലീസും കലാപ നിയന്ത്രണ സേനയും നടത്തിയ സംയുക്തമായ നീക്കത്തില്‍ അക്രമം നിയന്ത്രണവിധേയമാക്കാന്‍ കഴിഞ്ഞു. അക്രമത്തെക്കുറിച്ച് ക്രൈംബ്രാഞ്ച് അന്വേഷിക്കുമെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി പൃഥ്വിരാജ് ചൗഹാന്‍ അറിയിച്ചു.
ആസാദ് മൈതാനത്തേയ്ക്കുള്ള എല്ലാ റോഡുകളിലേയും ഗതാഗതം മുപ്പത് മിനിട്ടോളം സ്തംഭിച്ചു. സംസ്ഥാന റിസര്‍വ് പോലീസും കലാപ നിയന്ത്രണ സേനയും നടത്തിയ സംയുക്തമായ നീക്കത്തില്‍ അക്രമം നിയന്ത്രണവിധേയമാക്കാന്‍ കഴിഞ്ഞു. അക്രമത്തെക്കുറിച്ച് ക്രൈംബ്രാഞ്ച് അന്വേഷിക്കുമെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി പൃഥ്വിരാജ് ചൗഹാന്‍ അറിയിച്ചു.
രാജ്യം സ്വാതന്ത്ര്യദിനം ആഘോഷിക്കാന്‍ ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കേ പൂനെയില്‍ നടന്ന സ്ഫോടന പരമ്പരകളുടേയും മുംബൈയില്‍ നടന്ന സംഘര്‍ഷത്തിന്റേയും പശ്ചാത്തലത്തില്‍ നഗരത്തില്‍ റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണെന്ന് പോലീസ് കമ്മീഷണര്‍ അരൂപ് പട്നായിക്ക് അറിയിച്ചു.
English Summery
Mumbai: Two people died and over 50 were injured today after a protest at Mumbai's Azad Maidan over the ethnic violence in Assam, turned violent. The police had to fire in the air and lathicharge the crowds after a section of them burnt vehicles, including media vans. 20 people have been detained by the police.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.