അബൂദാബിയിലുണ്ടായ വാഹനാപകടത്തില്‍ രണ്ട് മലയാളികള്‍ കൊല്ലപ്പെട്ടു

 


ADVERTISEMENT


അബൂദാബി: അബൂദാബിയിലെ റുവൈസിലുണ്ടായ വാഹനാപകടത്തില്‍ രണ്ട് മലയാളികള്‍ കൊല്ലപ്പെട്ടു. പയ്യന്നൂര്‍ ആലിങ്കീഴ് വെ­ള്ളൂ­റിലെ അ­ബ്ദുല്ല ഹാജി- അസ്­മ ദ­മ്പ­തി­ക­ളു­ടെ മകന്‍ താഹിര്‍ (22), തിരുവനന്ത­പു­രത്തെ ഗിരീശന്‍ രാ­ഘ­വന്‍- ശാന്തമ്മ രാ­ജന്‍ ദ­മ്പ­തി­ക­ളു­ടെ മകന്‍ ദീപു മണക്കാട് (28) എന്നിവരാണ് മരിച്ചത്.

അബൂദാബിയിലുണ്ടായ വാഹനാപകടത്തില്‍ രണ്ട് മലയാളികള്‍ കൊല്ലപ്പെട്ടു
Thahir Vellur
മൃതദേഹങ്ങള്‍ ഗായത്തി ആശുപത്രിയിലെത്തിച്ചു. നടപടി ക്രമങ്ങള്‍ക്കായി മൃതദേഹങ്ങള്‍ പിന്നീട് അബൂദാബിയിലേയ്‌ക്കോ ബദാസായ്ടിലേക്കോ മാറ്റും.
വാഹനമോടിച്ചിരുന്ന കണ്ണൂര്‍ സ്വദേശി അബ്ദുല്‍ സലാം പരിക്കുകളോടെ രക്ഷപ്പെട്ടു. ഇദ്ദേഹത്തെ മര്‍ഫ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. മൂന്ന് മാ­സം മു­മ്പാ­ണ് മ­രി­ച്ച ത്വാ­ഹി­റി­ന്റെ വി­വാ­ഹം ക­ഴിഞ്ഞ­ത്.

Keywords: Gulf news, Abu Dhabi, Obituary, Accident, Accidental death, Payyannur, Thiruvananthapuram, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia