കൊല്‍ക്കത്തയില്‍ രണ്ട് പെണ്‍കുട്ടികള്‍ 18നില കെട്ടിടത്തില്‍ നിന്നും വീണുമരിച്ചു

 


കൊല്‍ക്കത്തയില്‍ രണ്ട് പെണ്‍കുട്ടികള്‍ 18നില കെട്ടിടത്തില്‍ നിന്നും വീണുമരിച്ചു
കൊല്‍ക്കത്ത: നഗരത്തിലെ 18 നില കെട്ടിടത്തിന്റെ മുകളില്‍ നിന്നും രണ്ട് പെണ്‍കുട്ടികള്‍ വീണുമരിച്ചു. ഒന്‍പതാംക്ലാസ് വിദ്യാര്‍ത്ഥിനികളായ സബിബ ചന്ദന, നേഹാ പഞ്ചരി എന്നിവരാണ്‌ മരിച്ചത്. മരണത്തെക്കുറിച്ച് കൂടുതലൊന്നും വ്യക്തമല്ല. ആത്മഹത്യയാണെന്ന സംശയം നിലനില്‍ക്കുന്നുണ്ടെങ്കിലും ആത്മഹത്യാകുറിപ്പോ മറ്റ് വിവരങ്ങളോ പോലീസിന്‌ ലഭിച്ചിട്ടില്ല.

ബുധനാഴ്ച പുലര്‍ച്ചെ ആറ് മണിയോടെ പെണ്‍കുട്ടികളുടെ അലര്‍ച്ചകേട്ടെത്തിയ സെക്യൂരിറ്റി ഗാര്‍ഡാണ്‌ മൃതദേഹങ്ങള്‍ ആദ്യം കണ്ടത്. മരണത്തെക്കുറിച്ച് പോലീസ് അന്വേഷണം ആരംഭിച്ചു.

ഇ.എം ബൈപാസിലെ ഹൗസിംഗ് കോം പ്ലക്സിലെ താമസക്കാരിയായ സബിബ പുലര്‍ച്ചെ നേഹയുടെ ഫ്ലാറ്റില്‍ എത്തിയതാകാമെന്ന്‌ പോലീസ് പറഞ്ഞു.

പതിനൊന്ന്‌ ദിവസങ്ങള്‍ക്കുമുന്‍പ് യുവതി തന്റെ രണ്ട് മക്കള്‍ക്കൊപ്പം 38നില കെട്ടിടത്തില്‍ നിന്നും ചാടി ആത്മഹത്യ ചെയ്തിരുന്നു. ഭര്‍ത്താവിന്റെ മരണമാണ്‌ യുവതിയെ ആത്മഹത്യയ്ക്ക് പ്രേരിപ്പിച്ചത്.

SUMMERY: Kolkata: Two teenaged girls were found dead in the courtyard of an 18-storey apartment block in a posh housing complex in the southern fringe of Kolkata on Tuesday, police said.

Keywords: National, Kolkata, Teenage Girls, Students, obituary, 
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia