ന്യൂയോര്‍ക്ക് എമ്പയര്‍ സ്റ്റേറ്റ് ബില്‍ഡിംഗില്‍ വെടിവെപ്പ്; രണ്ട് പേര്‍ കൊല്ലപ്പെട്ടു

 


ന്യൂയോര്‍ക്ക് എമ്പയര്‍ സ്റ്റേറ്റ് ബില്‍ഡിംഗില്‍ വെടിവെപ്പ്; രണ്ട് പേര്‍ കൊല്ലപ്പെട്ടു
ന്യൂയോര്‍ക്ക്: ന്യൂയോര്‍ക്കിലെ എമ്പയര്‍ സ്റ്റേറ്റ് ബില്‍ഡിംഗില്‍ തോക്കുധാരിയായ യുവാവ് നടത്തിയ വെടിവെപ്പില്‍ രണ്ട് പേര്‍ കൊല്ലപ്പെട്ടു. നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.

വെള്ളിയാഴ്ച രാവിലെ 9 മണിയോടെയാണ്‌ വെടിവെപ്പുണ്ടായത്. പോലീസ് നടത്തിയ പ്രത്യാക്രമണത്തില്‍ യുവാവ് കൊല്ലപ്പെട്ടു. വെടിവെപ്പില്‍ എട്ട് പേര്‍ക്ക് പരിക്കേറ്റതായും റിപോര്‍ട്ടുണ്ട്. സംഭവത്തെക്കുറിച്ച് കൂടുതലൊന്നും വെളിപ്പെടുത്താന്‍ പോലീസ് തയ്യാറായിട്ടില്ല. 

സംഭവത്തിന്‌ തീവ്രവാദവുമായി ബന്ധമില്ലെന്ന നിലപാടിലാണ്‌ പോലീസ്. അടുത്തിടെ യുഎസില്‍ ഇത്തരത്തിലുള്ള ആക്രമണങ്ങള്‍ വര്‍ദ്ധിച്ചുവരികയാണ്‌. ആഗസ്റ്റ് 5ന്‌ ന്യൂയോര്‍ക്കിലെ ഗുരുദ്വാരയിലുണ്ടായ വെടിവെപ്പില്‍ നിരവധി പേര്‍ കൊല്ലപ്പെട്ടിരുന്നു.

English Summery
New York: Several people were shot, one of them fatally, by a man outside the Empire State Building shortly after 9 am on Friday, according to the police and city officials. The shooter was killed by the police, officials said.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia