അസമില്‍ വംശീയ സംഘര്‍ഷത്തിനിടയില്‍ പോലീസ് വെടിവെപ്പ്: രണ്ട് പേര്‍ കൊല്ലപ്പെട്ടു

 


ഗോല്പാര(അസം): അസമിലെ ഗോല്പാരയില്‍ വംശീയ സംഘര്‍ഷത്തിനിടയിലുണ്ടായ പോലീസ് വെടിവെപ്പില്‍ രണ്ട് പേര്‍ കൊല്ലപ്പെട്ടു. നാലുപേര്‍ക്ക് പരിക്കേറ്റു.

നിയന്ത്രണം വിട്ട മൂവായിരത്തോളം വരുന്ന ജനകൂട്ടത്തെ പിരിച്ചുവിടാനായാണ് വെടിവെച്ചതെന്ന് പോലീസ് വക്താവ് അറിയിച്ചു. സൂപ്രണ്ട് ഓഫ് പോലീസ്, എക്‌സിക്യൂട്ടീവ് മജിസ്‌ട്രേറ്റ്, എന്നിവരുടേതുള്‍പ്പെടെ നിരവധി വാഹനങ്ങള്‍ ജനകൂട്ടം തകര്‍ത്തു. പ്രദേശത്ത് ഇപ്പോഴും സംഘര്‍ഷം നിലനില്‍ക്കുന്നതായാണ് റിപോര്‍ട്ട്. കൂടുതല്‍ കാര്യങ്ങള്‍ അറിവായിട്ടില്ല. തലസ്ഥാനമായ ഗുഹാവതിയില്‍ നിന്നും 120 കിമീ അകലെയാണ് ഗോല്പാര.
അസമില്‍ വംശീയ സംഘര്‍ഷത്തിനിടയില്‍ പോലീസ് വെടിവെപ്പ്: രണ്ട് പേര്‍ കൊല്ലപ്പെട്ടു

SUMMARY: Goalpara, Assam: Two people have been killed allegedly in police firing in the Goalpara district in Assam. Four others have been injured.

Keywords: National news, Obituary, Goalpara, Assam, Two people, Killed, Allegedly, Police, Firing, Goalpara district, Assam, Four others, Injured.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia