നൈജീരിയയില്‍ ഭീകരാക്രമണത്തില്‍ രണ്ട് ഇന്ത്യക്കാര്‍ കൊല്ലപ്പെട്ടു
Jul 26, 2012, 10:13 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
അബൂജ: നൈജീരിയയിലെ മൈദുഗുരിയിലുണ്ടായ ഭീകരാക്രമണത്തില്‍ രണ്ട് ഇന്ത്യക്കാര്‍ കൊല്ലപ്പെട്ടു. ബുധനാഴ്ച പ്രദേശത്തെ ഗം അറബിക് ഫാക്ടറിയിലുണ്ടായ ആക്രമണത്തിലാണ് ഇന്ത്യക്കാര്‍ കൊല്ലപ്പെട്ടത്. രാവിലെ പത്ത് മണിയോടെയാണ് ആക്രമണമുണ്ടായത്. എന്നാല്‍ കൊല്ലപ്പെട്ടവരുടെ പേരുവിവരങ്ങള്‍ ഔദ്യോഗീക കേന്ദ്രങ്ങള്‍ വെളിപ്പെടുത്തിയിട്ടില്ല.
അക്രമണത്തില്‍ ഒരാള്‍ക്ക് പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റയാള്‍ ഇന്ത്യക്കാരനാണെന്നും സ്റ്റേറ്റ് സ്പെഷ്യലിസ്റ്റ് ആശുപത്രിയില്‍ ഇയാള്‍ ചികില്‍സയിലാണെന്നും ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. നൈജീരിയയിലെ ഭീകരസംഘടനയായ ബൊക്കൊ ഹറം ആണ് ആക്രമണത്തിനുപിന്നിലെന്നാണ് സൂചന.
കഴിഞ്ഞ ജനുവരിയില്‍ കാനോ സിറ്റിയില്‍ നടത്തിയ ഭീകരാക്രമണത്തിലും ഒരു ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടിരുന്നു. കേവല്‍ കുമാര്‍ കാളിദാസ് രജപുത് ആണ് കൊല്ലപ്പെട്ടത്.
English Summery
Abuja: Two Indians were killed and one injured when suspected members of Boko Haram Islamic sect on Wednesday attacked a factory in Nigeria's northern city of Maiduguri.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.

