Tragedy | വടകര മുക്കാളിയില്‍ കാറും ലോറിയും കൂട്ടിയിടിച്ച് കാര്‍ യാത്രക്കാരായ തലശ്ശേരി, ന്യുമാഹി സ്വദേശികള്‍ മരിച്ചു

 
Damaged car at the accident site in Vadakara

Photo: Arranged

സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു.

തലശ്ശേരി: (KVARTHA) വടകര മുക്കാളിയില്‍ (Vadakara, Mukkali) കാറും ലോറിയും കൂട്ടിയിടിച്ച് രണ്ടു പേര്‍ മരിച്ചു. കാറില്‍ സഞ്ചരിച്ചവരാണ് മരിച്ചത്. കാര്‍ ഡ്രൈവര്‍ തലശ്ശേരി ചേറ്റംകുന്ന് സ്വദേശി പ്രണവം നിവാസില്‍ ജൂബി (Jooby-38), ഒപ്പമുണ്ടായിരുന്ന ന്യൂമാഹി സ്വദേശി കളത്തില്‍ ഷിജില്‍ (Shijil-40) എന്നിവരാണ് മരിച്ചത്. 

അപകടത്തില്‍ ഗുരുതരമായി പരുക്കേറ്റ ജൂബി സംഭവസ്ഥലത്ത് നിന്നുതന്നെ മരിച്ചിരുന്നു. ഗുരുതരമായി പരുക്കേറ്റ ഷിജിലിനെ വടകരയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. എതിര്‍ദിശകളില്‍ നിന്നും വാഹനങ്ങള്‍ തമ്മില്‍ കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്.

അപകടത്തില്‍പെട്ട കാറിന്റെ മുന്‍വശം പൂര്‍ണമായും തകര്‍ന്ന നിലയിലാണ്. കെ എന്‍ 76 ഡി 3276 നമ്പര്‍ ലോറിയുമായാണ് കാര്‍ കൂട്ടിയിടിച്ചത്. എങ്ങനെയാണ് അപകടമുണ്ടായതെന്നതിന്റെ കാരണം വ്യക്തമല്ല. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചിട്ടുണ്ട്.
#caraccident #Kerala #roadsafety #tragedy #Vadakara #accident #investigation

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia