കാസര്‍കോട് ബാവിക്കരയില്‍ പുഴയില്‍ കുളിക്കാനിറങ്ങിയ ബന്ധുക്കളായ രണ്ട് കുട്ടികള്‍ മുങ്ങിമരിച്ചു
Nov 28, 2016, 14:29 IST
കാസര്‍കോട്: (www.kvartha.com 28.11.2016) ബാവിക്കരയില്‍ പുഴയില്‍ കുളിക്കാനിറങ്ങിയ ബന്ധുക്കളായ രണ്ട്് കുട്ടികള്‍ മുങ്ങിമരിച്ചു. പൊവ്വല്‍ നെല്ലിക്കാട്ടെ മുഹമ്മദിന്റെ മകന്‍ അബ്ദുല്‍ അസീസ് (18), കിന്നിംഗാറിലെ അബ്ദുല്‍ ഖാദറിന്റെ മകന്‍ ഹാഷിം (13) എന്നിവരാണ് മരിച്ചത്. തിങ്കളാഴ്ച ഉച്ചയ്ക്ക് 12.30 മണിയോടെ ബാവിക്കര പയസ്വിനി പുഴയിലാണ് സംഭവം.
മുഹമ്മദും, മറ്റൊരു മകന്‍ അദ്‌നാനും, മകളും ഇവര്‍ക്കൊപ്പമുണ്ടായിരുന്നു. കുളിക്കുന്നതിനിടെ മുങ്ങിത്താണ കുട്ടികളെ മുഹമ്മദും നാട്ടുകാരും ചേര്‍ന്ന് രക്ഷപ്പെടുത്തി പുറത്തെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
മുഹമ്മദിന്റെ സഹോദരിയുടെ മകനാണ് മരിച്ച ഹാഷിം. അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിയാണ്. അസീസ് ടി ഐ എച്ച് എസ് സ്‌കൂളിലെ പ്ലസ് ടു വിദ്യാര്‍ത്ഥിയാണ്. മൃതദേഹങ്ങള്‍ കാസര്‍കോട് ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.
Keywords : Kasaragod, Death, Obituary, Students, Kerala, Two boys drowned to death, Bavikkera.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.