തുര്‍ക്കിയിലെ ഖനിയില്‍ സ്‌ഫോടനം: 201 പേര്‍ കൊല്ലപ്പെട്ടു; നൂറുകണക്കിനാളുകള്‍ ഭൂമിക്കടിയില്‍ കുടുങ്ങി
May 14, 2014, 18:00 IST
സോമ(തുര്‍ക്കി): തുര്‍ക്കിയില്‍ കല്‍ക്കരി ഖനിയിലുണ്ടായ സ്‌ഫോടനത്തില്‍ 201 പേര്‍ കൊല്ലപ്പെട്ടതായി റിപോര്‍ട്ട്. തുര്‍ക്കിയുടെ ചരിത്രത്തിലെ ഏറ്റവും വലിയ ദുരന്തത്തിനാണ് ബുധനാഴ്ച രാജ്യം സാക്ഷ്യം വഹിച്ചത്. പടിഞ്ഞാറന്‍ തുര്‍ക്കിയിലെ സോമയിലെ ഖനിയിലാണ് സ്‌ഫോടനമുണ്ടായത്. 787 പേര്‍ ഖനിക്കുള്ളില്‍ കുടുങ്ങിയിട്ടുണ്ട്. ഇവരെ രക്ഷപ്പെടുത്താനുള്ള തീവ്രശ്രമത്തിലാണ് രക്ഷാപ്രവര്‍ത്തകര്‍.
ഇസ്താന്‍ബൂളില്‍ നിന്ന് 250 കിമീ അകലെയാണ് സോമ. ഇതുവരെ 363 പേരെ രക്ഷപ്പെടുത്തിയതായാണ് റിപോര്‍ട്ട്. 80ഓളം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇതില്‍ നാലു പേരുടെ നില അതീവ ഗുരുതരമാണ്.
400ഓളം രക്ഷാപ്രവര്‍ത്തകരാണ് ഖനിയില്‍ കുടുങ്ങിയവരെ പുറത്തെടുക്കാന്‍ ശ്രമിക്കുന്നത്. ഷിഫ്റ്റ് മാറുന്ന സമയത്തായിരുന്നു സ്‌ഫോടനമുണ്ടായത്. അതിനാല്‍ സാധാരണഗതിലുള്ളതിനേക്കാള്‍ കൂടുതല്‍ തൊഴിലാളികള്‍ ഖനിക്കകത്തുണ്ടായിരുന്നു.
SUMMARY: Soma, Turkey: Rescuers struggled to reach more than 200 miners trapped underground early Wednesday after an explosion and fire at a coal mine in western Turkey killed at least 201 workers, authorities said, in one of the worst mining disasters in Turkish history.
Keywords: Turkey, Coal mine, Explosion, Trapped, Rescue,

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.