Tragedy | മേകപ് മായും മുന്‍പെ തേടിയെത്തിയത് ദുരന്തം; നാടക കലാകാരികളുടെ ജീവിതത്തിന് കര്‍ടനിട്ട് മരണമെന്ന കോമാളി
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
● സംഭവത്തില്‍ പൊലീസ് അന്വേഷണമാരംഭിച്ചു.
● ഗൂഗിള്‍ മാപ് നോക്കിയത് അപകടത്തിന് കാരണമായിരിക്കാം.
● അപകടം പാല്‍ച്ചുരത്തിലൂടെ വയനാട്ടിലേക്കുള്ള യാത്രാമധ്യേ.
കണ്ണൂര്‍: (KVARTHA) കണ്ണൂര്‍ ജില്ലയിലെ കടന്നപ്പള്ളിയില്‍ നാടകാവതരണം കഴിഞ്ഞ് മറ്റൊരു വേദിയിലേക്കുള്ള പ്രയാണത്തിനിടയില്‍ നാടകസംഘത്തെ തേടിയെത്തിയത് അതിദാരുണമായ ദുരന്തം. വ്യാഴാഴ്ച രാത്രി പിന്നിടും വരെ മുഖത്ത് ചായമണിഞ്ഞവന്‍ പ്രേക്ഷക വൃന്ദത്തെ സാക്ഷിയാക്കി വേദിയില്‍ നിറഞ്ഞാടിയ രണ്ടു കലാകാരികളുടെ ജീവനാണ് അപ്രതീക്ഷിതമായെത്തിയ ദുരന്തത്തിലൂടെ നഷ്ടമായത്.
കേളകം മലയാംപടിയിലാണ് നാടകസംഘം സഞ്ചരിച്ച മിനി ബസ് മറിഞ്ഞ് രണ്ടുപേര്‍ മരിക്കുകയും രണ്ടു പേര്‍ക്ക് ഗുരുതരമായി പരുക്കേല്‍ക്കുകയും ചെയ്തത്. സംഭവത്തില്‍ പൊലീസ് അന്വേഷണമാരംഭിച്ചു. ഡ്രൈവര്‍ പുലര്‍ചെ ഗൂഗിള്‍ മാപ് നോക്കി മിനി ബസ് ഓടിച്ചതാണ് അപകടം സംഭവിക്കാന്‍ കാരണമെന്നാണ് കേളകം പൊലീസിന്റെ പ്രാഥമിക നിഗമനം.
ചെറുവാഹനങ്ങള്‍ക്ക് സഞ്ചരിക്കാവുന്ന ചെറിയ റോഡിലേക്ക് എത്തുകയും മിനി ബസ് താഴ്ച്ചയിലുള്ള റബര്‍ തോട്ടത്തിലേക്ക് മറിയുകയുമായിരുന്നു. കണ്ണൂര്‍ ജില്ലയിലെ കേളകം പഞ്ചായതിലെ മലയാംപടിയിലാണ് നാടകസംഘം സഞ്ചരിച്ച മിനി ബസ് താഴ്ച്ചയിലേക്ക് മറഞ്ഞത്. അപകടത്തില്‍ രണ്ട് പേര്‍ തല്‍ക്ഷണം മരിക്കുകയായിരുന്നു. നാടക നടിമാരായ കായംകുളം മുതുകുളം സ്വദേശി അഞ്ജലി (32), കരുനാഗപ്പള്ളി തേവലക്കര സ്വദേശിനി ജെസി മോഹന്‍ എന്നിവരാണ് മരിച്ചത്. അപകടത്തില്‍ പരുക്കേറ്റ രണ്ടു പേരുടെ നില ഗുരുതരമാണ്.

രാത്രി ഏറെ വൈകി നാടകം കഴിഞ്ഞ് കടന്നപ്പള്ളിയില്‍ നിന്ന് ബത്തേരിയിലേക്ക് പോകുന്ന വഴി പുലര്‍ചെ നാലോടെയാണ് വാഹനം അപകടത്തില്‍പെട്ടത്. മലയാംപടി എസ് വളവില്‍ വെച്ചാണ് മിനി ബസ് മറിഞ്ഞത്. 14 പേരാണ് സംഘത്തില്‍ ഉണ്ടായിരുന്നത്. 9 പേരെ പരുക്കുകളോടെ കണ്ണൂര്‍ ചാലയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ദേവ കമ്യൂണികേഷന്‍ കായംകുളം എന്ന നാടക സംഘം സഞ്ചരിച്ച മിനി ബസാണ് അപകടത്തില്‍പെട്ടത്.
കായംകുളം സ്വദേശികളായ ഉണ്ണി, ഉമേഷ്, സുരേഷ്, ഷിബു, എറണാകുളം സ്വദേശികളായ വിജയകുമാര്‍, ബിന്ദു, കല്ലുവാതുക്കല്‍ സ്വദേശി ചെല്ലപ്പന്‍, കൊല്ലം സ്വദേശി ശ്യാം, അതിരുങ്കല്‍ സ്വദേശി സുഭാഷ് എന്നിവരാണ് അപകടത്തില്‍ പരുക്കേറ്റ് കണ്ണൂരിലെ ആശുപത്രിയില്‍ ചികിത്സയിലുള്ളത്. കേളകം പൊലീസും അഗ്നിരക്ഷാസേനയും പ്രദേശവാസികളും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. പാല്‍ച്ചുരം പാതയിലൂടെ വയനാട്ടിലേക്കുള്ള യാത്രാമധ്യേയാണ് നാടക സംഘം അപകടത്തില്‍പെട്ടത്.
#KannurAccident #GoogleMaps #navigationerror #busaccident #Kerala #drama troupe #tragedy
