Electrocution | കാട്ടുപന്നിക്ക് വെച്ച കെണിയില്‍നിന്ന് ഷോക്കേറ്റു; പാടത്ത് മീന്‍പിടിക്കാന്‍ പോയ സഹോദരങ്ങള്‍ക്ക് ദാരുണാന്ത്യം 

 
Tragic Electrocution of Siblings in Kerala
Tragic Electrocution of Siblings in Kerala

Representational Image Generated by Meta AI

● കാട്ടുപന്നിയെയും ചത്ത നിലയില്‍ കണ്ടെത്തി.
● എരുമപ്പെട്ടി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. 

തൃശൂര്‍: (KVARTHA) കാട്ടുപന്നിക്ക് വെച്ച വൈദ്യുതി കെണിയില്‍നിന്ന് ഷോക്കേറ്റ് (Electrocution) സഹോദരങ്ങള്‍ക്ക് ദാരുണാന്ത്യം. എരുമപ്പെട്ടി വരവൂരിലാണ് സംഭവം. വരവൂര്‍ സ്വദേശികളായ രവി (50), അരവിന്ദാക്ഷന്‍ (55) എന്നിവരാണ് മരിച്ചത്. 

ശനിയാഴ്ച പുലര്‍ച്ചെയാണ് ഇരുവരും പാടശേഖരത്തിന് സമീപം മരിച്ച നിലയില്‍ കിടക്കുന്നതായി പ്രദേശവാസികള്‍ കണ്ടെത്തിയത്. വെള്ളിയാഴ്ച രാത്രിയോടെയാണ് പാടത്ത് മീന്‍പിടിക്കാനായി ഇരുവരും പോയതെന്ന് വീട്ടുകാര്‍ പറയുന്നു. മൃതദേഹങ്ങളുടെ സമീപത്ത് കാട്ടുപന്നിയെയും ചത്ത നിലയില്‍ കണ്ടെത്തിയിട്ടുണ്ട്. 

കൃഷിയിടത്തില്‍ പന്നികളെ പിടികൂടാന്‍വെച്ച വൈദ്യുതി കെണിയില്‍ നിന്നാണ് അപകടം സംഭവിച്ചത്.  വൈദ്യുതി കെണി വെച്ചിരുന്ന കാര്യം ഇവരുടെ ശ്രദ്ധയില്‍പ്പെട്ടിരുന്നില്ലെന്നാണ് നിഗമനം. ഇതു സംബന്ധിച്ച് മുന്നറിയിപ്പ് ബോര്‍ഡുകള്‍ ഉണ്ടായിരുന്നില്ലെന്നും പൊലീസ് പറയുന്നു. 

മൃതദേഹങ്ങളുടെ ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി പോസ്റ്റുമോര്‍ട്ടത്തിനായി കൊണ്ടുപോയി. സംഭവത്തില്‍ എരുമപ്പെട്ടി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

#KeralaNews #Accident #Electrocution #WildBoar #Trap #Tragedy #Safety

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia