Accident | പപ്പായ പറിക്കുന്നതിനിടെ ടെറസില്‍നിന്നും കാല്‍ വഴുതി വീണ് വീട്ടമ്മക്ക് ദാരുണാന്ത്യം
Nov 11, 2024, 18:28 IST
Photo: Arranged
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
● പഴയങ്ങാടിയിലാണ് ദാരുണ സംഭവം.
● മുറ്റത്തേക്ക് തലയിടിച്ച് വീഴുകയായിരുന്നു.
● മൃതദേഹം ആശുപത്രി മോര്‍ചറിയിലേക്ക് മാറ്റി.
കണ്ണൂര്‍: (KVARTHA) പപ്പായ പറിക്കുന്നതിനിടെ ടെറസില്‍നിന്നും കാല്‍ വഴുതി വീണ് വീട്ടമ്മക്ക് ദാരുണാന്ത്യം. പഴയങ്ങാടിയിലാണ് ദാരുണ സംഭവം. ഏഴോം ഒഴക്രോം സ്വദേശി ശാന്ത(Shantha-55)യാണ് മരിച്ചത്. വീടിനോട് ചേര്‍ന്നായിരുന്നു പപ്പായ മരം ഉണ്ടായിരുന്നത്.
തിങ്കളാഴ്ച രാവിലെ ടെറസില്‍ കയറിനിന്ന് പപ്പായ പറിക്കുന്നതിനിടെ കാല്‍ വഴുതി താഴേക്ക് വീഴുകയായിരുന്നു. മുറ്റത്തേക്ക് തലയിടിച്ച് വീണ് ഗുരുതരമായി പരുക്കേറ്റ ഇവരെ പരിയാരത്തെ കണ്ണൂര്‍ മെഡികല്‍ കോളജ് ആശുപത്രിയിലെത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം ആശുപത്രി മോര്‍ചറിയിലേക്ക് മാറ്റി. പോസ്റ്റുമോര്‍ടം നടപടികള്‍ക്ക് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.
#accident #death #Kerala #fall #terrace #papaya
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.
