തൊടുപുഴ: (www.kvartha.com 27.10.2014) സവാരി ആനയുടെ ചവിട്ടേറ്റ് വിനോദസഞ്ചാരി മരിച്ചു. ഗുജ്‌റാത്ത് നര്‍മദ സര്‍ദാര്‍ ഡാം രാജ്പിപ്പല സ്ട്രീറ്റ് സ്വദേശി വിഗ്‌നേഷിന്റെ ഭാര്യ ഡിംപിള്‍ (27) ആണ് മരിച്ചത്. തിങ്കളാഴ്ച വൈകിട്ട് നാലുമണിയോടെ മൂന്നാറിനടുത്ത് ഇരുട്ടുകാനം എലിഫറ്റ്‌സ്‌ക്വാഡ് എന്ന ഹോട്ടലില്‍ ആനസവാരി കഴിഞ്ഞ് ഫോട്ടോയെടുക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് അപകടം സംഭവിച്ചത്.
ഭര്‍ത്താവ് ചിത്രമെടുക്കുമ്പോള്‍ പ്രകോപിതനായ ആന പുറത്തുനിന്നും കലുക്കി താഴെയിട്ടശേഷം ചവിട്ടുകയായിരുന്നു. ഉടന്‍ തന്നെ അടിമാലി മോണിംഗ് സ്റ്റാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കഴിഞ്ഞ ഞായറാഴ്ചയാണ് ഗുജ്‌റാത്തില്‍ നിന്നും 14 അംഗ ടൂറിസ്റ്റ് സംഘം കേരളത്തിലെത്തിയത്. മൂന്നാറിലേക്ക് പോകുന്നവഴിയാണ് ഇരുട്ടുകാനത്തെത്തി ആന സവാരിയില്‍ പങ്കെടുത്ത്. വിഗ്‌നേഷ്-ഡിംപിള്‍ ദമ്പതികള്‍ക്ക് ഒരു മകനുണ്ട്. ആയുഷ്. മൃതദേഹം ചൊവ്വാഴ്ച പോസ്റ്റുമോര്‍ട്ടത്തിന് ശേഷം നാട്ടിലേക്ക് എത്തിക്കും.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.