ഡല്‍ഹി പോലീസുമായുള്ള ഏറ്റുമുട്ടലില്‍ ഗുണ്ടാ തലവനും സഹായികളും കൊല്ലപ്പെട്ടു

 


ന്യൂഡല്‍ഹി: ഡല്‍ഹി പോലീസുമായുള്ള ഏറ്റുമുട്ടലില്‍ ഗുണ്ടാ തലവന്‍ ഉള്‍പ്പെടെ 3 പേര്‍ കൊല്ലപ്പെട്ടു. 50ലേറെ കൊലപാതകക്കേസുകളില്‍ പ്രതിയായ നീതു ദബോദിയ എന്ന് വിളിക്കുന്ന സുരേന്ദ്ര മാലിക്കും രണ്ട് സഹായികളുമാണ് കൊല്ലപ്പെട്ടത്. തട്ടിക്കൊണ്ടുപോകല്‍, മോഷണം എന്നീ കേസുകളും സുരേന്ദ്ര മാലിക്കിനെതിരെ നിലവിലുണ്ട്. സുരേന്ദ്ര മാലിക്കിന്റെ തലയ്ക്ക് ഒരു ലക്ഷം രൂപയാണ് ഡല്‍ഹി പോലീസ് വിലയിട്ടിരുന്നത്.

ഡല്‍ഹി പോലീസുമായുള്ള ഏറ്റുമുട്ടലില്‍ ഗുണ്ടാ തലവനും സഹായികളും കൊല്ലപ്പെട്ടുവസന്ത് കുഞ്ചിലെ ഹോട്ടല്‍ ഗ്രാന്‍ഡ് ഹ്യാത്തില്‍ സുരേന്ദ്ര മാലിക്കും അനുയായികളുമെത്തുന്നുണ്ടെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പോലീസ് ഇയാള്‍ക്കുവേണ്ടി കെണിയൊരുക്കിയത്. രാത്രി 10.30ഓടെ കാറിലെത്തിയ മാലിക്കിനെ പോലീസ് തടഞ്ഞുനിര്‍ത്തി കീഴടങ്ങാന്‍ ആവശ്യപ്പെട്ടു. എന്നാല്‍ കാര്‍ മുന്‍പോട്ടെടുത്ത സംഘം പോലീസിനെതിരെ വെടിവെച്ചു. തുടര്‍ന്ന് നടത്തിയ വെടിവെപ്പില്‍ മാലിക്കിനും സഹായികള്‍ക്കും ഗുരുതരമായി വെടിയേറ്റു. മൂവരേയും ഉടനെ എ.ഐ.ഐ.എം.എസിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കൊല്ലപ്പെട്ട സഹായികളില്‍ ഒരാള്‍ അലോക് ഗുപ്തയാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. മൂന്നാമനെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല.

SUMMARY: New Delhi: A top gangster, who carried a cash reward of Rs one lakh and wanted in over 50 cases of murder, extortion and kidnapping, was Friday night killed along with two of his accomplices in an encounter with Delhi Police near a posh hotel here.

Keywords: National news, Delhi, Gangster killed, Delhi Police, Hotel Grand Hyatt, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia