Tragedy | തമിഴ്‌നാട്ടില്‍ ടൂറിസ്റ്റ് ബസും കാറും കൂട്ടിയിടിച്ച് 3 മലയാളികള്‍ മരിച്ചു; 18 പേര്‍ക്ക് പരുക്ക്

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
● തമിഴ്‌നാട്ടിലെ തേനിയിൽ ടൂറിസ്റ്റ് ബസും കാറും കൂട്ടിയിടിച്ചു
● കോട്ടയം കുറവിലങ്ങാട് സ്വദേശികളായ മൂന്ന് പേർ മരിച്ചു
● അപകടത്തിൽ 18 പേർക്ക് പരുക്കേറ്റു
ചെന്നൈ: (KVARTHA) തമിഴ്‌നാട്ടിലെ തേനി പെരിയകുളത്ത് ടൂറിസ്റ്റ് ബസും കാറും കൂട്ടിയിടിച്ച് മൂന്ന് മലയാളികള്‍ക്ക് ഡാരുണാന്ത്യം. അപകടത്തില്‍ 18 പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. കോട്ടയം കുറവിലങ്ങാട് സ്വദേശികളായ ജെയിന്‍ തോമസ്, സോണിമോന്‍ കെ ജെ, ജോബിന്‍ തോമസ് എന്നിവരാണ് മരിച്ചത്. കാറിലുണ്ടായിരുന്ന പി ജി ഷാജിയെന്ന വ്യക്തിക്ക് ഗുരുതരമായി പരുക്കേറ്റു.

കൂട്ടിയിടിയില്‍ കാര്‍ പൂര്‍ണമായി തകര്‍ന്നു. ബസ് റോഡില്‍ തലകീഴായി മറിഞ്ഞു. കാറില്‍ നാല് പേരാണ് ഉണ്ടായിരുന്നത്. മൂന്ന് പേര്‍ സംഭവ സ്ഥലത്ത് തന്നെ മരിച്ചു. ഒരാള്‍ക്ക് ഗുരുതരമായി പരുക്കേറ്റു. ശനിയാഴ്ച പുലര്‍ച്ചെയാണ് അപകടമുണ്ടായത്. ഏര്‍ക്കാട് എന്ന സ്ഥലത്തേക്ക് പോവുകയായിരുന്നു മിനി ബസ്. തേനിയിലേക്ക് പോവുകയായിരുന്നു മാരുതി ഓള്‍ട്ടോ കാര്‍.
അപകടത്തില്‍ ടൂറിസ്റ്റ് ബസില്‍ സഞ്ചരിച്ച 18 പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. ഇവരെ തേനി മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു.
#busaccident #tragedy #kerala #tamilnadu #roadsafety #fatalaccident