SWISS-TOWER 24/07/2023

ടെക്സാസില്‍ വെടിവയ്പ്പ്; മൂന്ന്‌ പേര്‍ മരിച്ചു

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ടെക്സാസില്‍ വെടിവയ്പ്പ്; മൂന്ന്‌ പേര്‍ മരിച്ചു
ഹൂസ്റ്റണ്‍: ടെക്സാസ് യൂണിവേഴ്സിറ്റിക്ക് സമീപമുണ്ടായ വെടിവെപ്പില്‍ മൂന്ന്‌ പേര്‍ മരിച്ചു. കോണ്‍സ്റ്റബിള്‍ ഉള്‍പ്പെടെ രണ്ട് പേരെ വെടിവച്ച് കൊലപ്പെടുത്തിയ അജ്ഞാതന്‍ സ്വയം വെടിയുതിര്‍ത്ത് മരിക്കുകയായിരുന്നു. തിങ്കളാഴ്ച രാവിലെ പതിനൊന്നുമണിയോടെയാണ്‌ വെടിവയ്പ്പ് ഉണ്ടായത്.

വെടിവെപ്പില്‍ മൂന്ന്‌ പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റവരില്‍ രണ്ട് പേര്‍ എന്‍ഫോഴ്സ്മെന്റ് ഓഫീസര്‍മാരാണ്‌. ഒരു യുവതിയും പരിക്കേറ്റവരില്‍ ഉള്‍പ്പെടും. ഇവരെ ആശുപത്രിയില്‍ ശസ്ത്രക്രിയക്ക് വിധേയമാക്കിയതായി ഉന്നത പോലീസുദ്യോഗസ്ഥന്‍ അറിയിച്ചു.

യുഎസില്‍ സമാനമായ ആക്രമണങ്ങള്‍ അടുത്തിടെ വര്‍ദ്ധിച്ചുവരികയാണ്‌. മൂന്ന്‌ ദിവസങ്ങള്‍ക്ക് മുന്‍പ് വിങ്കോസിനിലെ ഗുരുദ്വാരയിലുണ്ടായ വെടിവെപ്പില്‍ ആറ് പേര്‍ കൊല്ലപ്പെട്ടിരുന്നു.

English Summery
Houston: A man gunned down two people, including a constable, near a Texas university and was himself killed in the shooting incident, police said.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia