ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
കണ്ണൂര്‍ മയ്യില്‍ സ്വദേശികളായ കോമളവല്ലി (52), മക്കളായ ശിവപ്രസാദ് (30), പ്രസീത (25) എന്നിവരാണ് മരിച്ചതെന്ന് ചന്തേര പോലീസ് അറിയിച്ചു. മംഗലാപുരത്ത് നിന്ന് തിരുവനന്തപുരത്തേക്ക് പോവുകയായിരുന്ന പരശുരാം എക്സ്പ്രസ് തട്ടിയാണ് മരണം.
ആയിറ്റിയിലെ വാടക വീട്ടില്‍ ആറ് വര്‍ഷത്തോളമായി അമ്മയും മക്കളും താമസിച്ചുവരികയായിരുന്നു. പുലര്‍ച്ചെ വീടുവിടുന്ന മൂവരും രാത്രി വൈകിയാണ് തിരിച്ചെത്തുന്നത്. ഭിക്ഷാടനം നടത്തിയാണ് ഈ കുടുംബം ഉപജീവനം പുലര്‍ത്തിയിരുന്നത്. ഇവരെ സംബന്ധിച്ച കൂടുതല്‍ വിവരങ്ങളൊന്നും പരിസരവാസികള്ക്കറിയില്ല.
വ്യാഴാഴ്ച പുലര്‍ച്ചെ മുതല്‍ നാടൊട്ടുക്കും കനത്തമഴയായിരുന്നു. സ്ഥിരമായി റെയില്‍പാളത്തിലൂടെ നടന്ന് പോവുകയായിരുന്ന ഇവര്‍ക്ക് ട്രെയിന്‍ വരുന്നതിന്റെ ശബ്ദം കേള്‍ക്കാത്തതിനെ തുടര്‍ന്ന് അപകടത്തില്‍ പെടുകയായിരുന്നു. വിവരമറിഞ്ഞ് റെയില്‍വേപോലീസും ചന്തേര പോലീസും സ്ഥലത്തെത്തി. ചന്തേര പോലീസ് ഇന്‍ക്വസ്റ്റ് നടത്തി മൃതദേഹം പരിയാരം മെഡിക്കല്‍ കോളേജില്‍ പോസ്റ്റ്മോര്‍ട്ടത്തിനയച്ചു.
English Summery
Three killed in hit by train
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.

