തൃ­ക്ക­രി­പ്പൂ­രില്‍ ട്രെ­യിന്‍ത­ട്ടി മൂ­ന്ന് പേര്‍ മ­രി­ച്ചു

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

തൃ­ക്ക­രി­പ്പൂ­രില്‍ ട്രെ­യിന്‍ത­ട്ടി മൂ­ന്ന് പേര്‍ മ­രി­ച്ചു
തൃ­ക്ക­രി­പ്പൂര്‍: തൃ­ക്ക­രി­പ്പൂ­രില്‍ ട്രെ­യിന്‍ത­ട്ടി മൂ­ന്ന് പേര്‍ മ­രിച്ചു. വ്യാ­ഴാഴ്­ച രാ­വി­ലെ ആ­റ് മ­ണി­ക്കാ­ണ് എ­ള­മ്പ­ച്ചി മി­നി സ്‌­റ്റേ­ഡി­യ­ത്തി­ന് സ­മീ­പത്തെ റെ­യില്‍­പാ­ളത്തി­ല്‍ ദാരു­ണമായ സം­ഭ­വം ന­ടന്നത്.

ക­ണ്ണൂര്‍ മ­യ്യില്‍ സ്വ­ദേ­ശി­കളായ കോ­മ­ള­വല്ലി (52), മ­ക്കളാ­യ ശി­വ­പ്ര­സാ­ദ് (30), പ്ര­സീ­ത (25) എ­ന്നി­വ­രാ­ണ് മ­രി­ച്ച­തെ­ന്ന് ചന്തേര പോ­ലീ­സ് അ­റി­യിച്ചു. മം­ഗ­ലാ­പുര­ത്ത് നി­ന്ന് തി­രു­വ­ന­ന്ത­പു­ര­ത്തേ­ക്ക് പോ­വു­ക­യാ­യി­രു­ന്ന പ­ര­ശുരാം എ­ക്‌­സ്പ്ര­സ് ത­ട്ടി­യാ­ണ് മ­രണം.

ആ­യി­റ്റി­യി­ലെ വാ­ട­ക വീ­ട്ടില്‍ ആ­റ് വര്‍­ഷ­ത്തോ­ള­മാ­യി അ­മ്മയും മ­ക്കളും താ­മ­സി­ച്ചു­വ­രി­ക­യാ­യി­രുന്നു. പു­ലര്‍­ച്ചെ വീ­ടു­വി­ടു­ന്ന മൂ­വരും രാത്രി വൈ­കി­യാ­ണ് തി­രി­ച്ചെ­ത്തു­ന്നത്. ഭി­ക്ഷാട­നം ന­ട­ത്തി­യാണ് ഈ കു­ടും­ബം ഉ­പ­ജീവ­നം പു­ലര്‍­ത്തി­യി­രു­ന്നത്. ഇവ­രെ സം­ബ­ന്ധി­ച്ച കൂ­ടു­തല്‍ വി­വര­ങ്ങ­ളൊന്നും പ­രി­സ­ര­വാ­സി­കള്‍­ക്ക­റി­യില്ല.

വ്യാ­ഴാഴ്­ച പു­ലര്‍­ച്ചെ­ മു­തല്‍ നാ­ടൊ­ട്ടുക്കും ക­ന­ത്ത­മ­ഴ­യാ­യി­രുന്നു. സ്ഥി­ര­മാ­യി റെ­യില്‍­പാ­ള­ത്തി­ലൂ­ടെ നട­ന്ന് പോ­വു­ക­യാ­യി­രു­ന്ന ഇ­വര്‍­ക്ക് ട്രെ­യിന്‍ വ­രു­ന്ന­തി­ന്റെ ശ­ബ്ദം കേള്‍­ക്കാ­ത്ത­തി­നെ തു­ടര്‍­ന്ന് അ­പ­ക­ട­ത്തില്‍ പെ­ടു­ക­യാ­യി­രുന്നു. വി­വ­ര­മ­റിഞ്ഞ് റെ­യില്‍വേ­പോ­ലീസും ചന്തേര പോ­ലീസും സ്ഥ­ല­ത്തെ­ത്തി­. ച­ന്തേ­ര­ പോ­ലീ­സ് ഇന്‍­ക്വ­സ്­റ്റ് നട­ത്തി മൃ­ത­ദേ­ഹം പ­രി­യാ­രം മെ­ഡി­ക്കല്‍ കോ­ളേ­ജില്‍ പോ­സ്റ്റ്‌­മോര്‍­ട്ട­ത്തി­ന­യച്ചു.

English Summery
Three killed in hit by train
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia