സംസ്ഥാനത്ത് വ്യത്യസ്ത വാഹനാപകടങ്ങളില്‍ മൂന്ന്‌ മരണം

 


ADVERTISEMENT

സംസ്ഥാനത്ത് വ്യത്യസ്ത വാഹനാപകടങ്ങളില്‍ മൂന്ന്‌ മരണം
കോട്ടയം: സംസ്ഥാനത്ത് ചൊവ്വാഴ്ചയുണ്ടായ വ്യത്യസ്ത വാഹനാപകടങ്ങളില്‍ മൂന്ന്‌ പേര്‍ മരിച്ചു. തൃശൂര്‍ ഊരകത്ത് സ്വകാര്യ ബസ് ബൈക്കിലിടിച്ച് രണ്ട് പേര്‍ മരിച്ചു. ബൈക്ക് യാത്രക്കാരായ ഇരിങ്ങാലക്കുട മാളിയേക്കല്‍ ഡിബു ഡേവിസ്, പനങ്ങാട് ഷൈന്‍ എന്നിവരാണ് മരിച്ചത്. പുലര്‍ച്ചെ രണ്ടു മണിയോടെയാണ് അപകടമുണ്ടായത്.

കൊല്ലം ചാത്തന്നൂരില്‍ മണ്ണെണ്ണ കയറ്റിവന്ന ലോറിയിടിച്ച് വഴിയാത്രക്കാരനായ ജോണ്‍ ബ്രിട്ടോ(63) മരിച്ചു. നിര്‍ത്താതെ പോയ ലോറി പോളയത്തോട് വച്ച് പോലീസ് പിടികൂടി.

English Summery
Three killed in accident
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia