Tragedy | അബുദാബിയില്‍ ശുചീകരണ ജോലിക്കിടെ 2 മലയാളികളടക്കം 3 ഇന്ത്യക്കാര്‍ക്ക് ദാരുണാന്ത്യം
● പത്തനംതിട്ട കോന്നി സ്വദേശി അജിത് വള്ളിക്കോട്.
● പാലക്കാട് സ്വദേശി രാജ്കുമാര്‍.
● പഞ്ചാബി സ്വദേശിയാണ് മരിച്ച മറ്റൊരാള്‍.
അബുദാബി: (KVARTHA) മാലിന്യടാങ്ക് വൃത്തിയാക്കുന്നതിനിടെ അപകടം. രണ്ട് മലയാളികളടക്കം മൂന്ന് ഇന്ത്യക്കാര്‍ക്ക് ദാരുണാന്ത്യം. പത്തനംതിട്ട കോന്നി സ്വദേശി അജിത് വള്ളിക്കോട് (Ajith-40), പാലക്കാട് സ്വദേശി രാജ് കുമാര്‍ (Rajkumar-38) എന്നിവരാണ് മരിച്ച മലയാളികള്‍. പഞ്ചാബി സ്വദേശിയാണ് മരിച്ച മറ്റൊരാള്‍.
ജോലിക്കിടെ കാലുതെറ്റി മാലിന്യ ടാങ്കിനകത്തേക്ക് വീണ അജിത്തിനെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് മറ്റ് രണ്ടുപേരും അപകടത്തില്‍ പെട്ടത്. മൂന്ന് പേരെയും പുറത്ത് എത്തിച്ചപ്പോഴേയ്ക്കും മരിച്ചിരുന്നു. മാലിന്യടാങ്കിലെ വിഷവാതകം ശ്വസിച്ചാണ് മരണമെന്ന് അധികൃതര്‍ പറഞ്ഞു.
അല്‍റീം ഐലന്‍ഡിലെ സിറ്റി ഓഫ് ലൈറ്റ്‌സ് കെട്ടിടത്തില്‍ ചൊവ്വാഴ്ച ഉച്ചയ്ക്ക് 2.20നായിരുന്നു അപകടം. ഇവരുടെ മൃതദേഹങ്ങള്‍ അബുദാബിയിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കും.
#AbuDhabi #India #Accident #Death #ExpatWorkers #Kerala #Safety