Tragedy | മൈസൂറില്‍ മൂന്നാം ക്ലാസ് വിദ്യാര്‍ത്ഥിനി ക്ലാസ് മുറിയില്‍ കുഴഞ്ഞുവീണ് മരിച്ചു; ഹൃദയാഘാതമാണ് മരണകാരണമെന്ന് ഡോക്ടര്‍മാര്‍ 

 
Deceased child and Grieving family mourning the loss of a child
Deceased child and Grieving family mourning the loss of a child

Photo Credit: X/Saloni Gupta

● ദാരുണ മരണം അധ്യാപികയെ നോട്ട്ബുക്ക് കാണിക്കുന്നതിനിടെ.
● ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
● ഉത്തര്‍പ്രദേശിലും രണ്ട് സമാന മരണങ്ങള്‍ നടന്നു.

മൈസൂറു: (KVARTHA) മൂന്നാം ക്ലാസ് വിദ്യാര്‍ത്ഥിനി ക്ലാസ് മുറിയില്‍ കുഴഞ്ഞുവീണ് മരിച്ചു. ബെംഗളൂരുവില്‍ നിന്ന് 175 കിലോമീറ്റര്‍ അകലെ ചാമരാജനഗറിലെ സെന്റ് ഫ്രാന്‍സിസ് സ്‌കൂളില്‍ പഠിക്കുന്ന എട്ട് വയസ്സുകാരി തേജസ്വിനി ആണ് മരിച്ചത്. അധ്യാപികയെ നോട്ട്ബുക്ക് കാണിക്കുന്നതിനിടെ പെണ്‍കുട്ടി കുഴഞ്ഞുവീഴുകയായിരുന്നു. ഉടന്‍തന്നെ കുട്ടിയെ ജെഎസ്എസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പരിശോധിച്ച ഡോക്ടര്‍മാര്‍ മരണകാരണം ഹൃദയാഘാതമാണെന്ന് വ്യക്തമാക്കി.

കഴിഞ്ഞ മാസം, ഉത്തര്‍പ്രദേശിലെ അലിഗഡ് ജില്ലയിലെ സ്‌കൂളില്‍ കായിക പരിശീലനത്തിനിടെ ഹൃദയാഘാതത്തെ തുടര്‍ന്ന് നാല് വയസ്സുള്ള ആണ്‍കുട്ടി ദാരുണമായി മരിച്ചിരുന്നു. കൂട്ടുകാരോടൊപ്പം സ്‌കൂള്‍ ഗ്രൗണ്ടില്‍ രണ്ട് ലാപ്പ് ചുറ്റിയതിന് തൊട്ടുപിന്നാലെയാണ് കുട്ടി കുഴഞ്ഞുവീണത്. ഉടന്‍ തന്നെ അടുത്തുള്ള ആശുപത്രിയില്‍ എത്തിച്ചെങ്കിലും അവിടെ എത്തിയപ്പോഴേക്കും മരിച്ചതായി ഡോക്ടര്‍മാര്‍ അറിയിച്ചതായി എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്യുന്നു.

സെപ്റ്റംബറില്‍ ഉത്തര്‍പ്രദേശിലെ ലഖ്നൗവില്‍ 9 വയസ്സുകാരിയും സ്‌കൂളില്‍ വെച്ച് ഹൃദയാഘാതം മൂലം ദാരുണമായി മരിച്ചിരുന്നു. കളിസ്ഥലത്ത് കളിക്കുന്നതിനിടയില്‍ അവള്‍ കുഴഞ്ഞുവീഴുകയും ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ഹൃദയാഘാതത്തെ തുടര്‍ന്ന് പെണ്‍കുട്ടി മരിച്ചതായി ഡോക്ടര്‍മാര്‍ അറിയിക്കുകയായിരുന്നു.

വോക്കാര്‍ഡ് ഹോസ്പിറ്റല്‍സ് പറയുന്നതനുസരിച്ച്, കോവിഡ്-19 പാന്‍ഡെമിക്കിന് ശേഷം ചെറുപ്പക്കാര്‍ക്കിടയിലെ ഹൃദയാഘാത കേസുകള്‍ വര്‍ദ്ധിച്ചതായി റിപ്പോര്‍ട്ടുണ്ട്. കഴിഞ്ഞ രണ്ട് മാസത്തിനിടയില്‍ അത്യാഹിത വിഭാഗത്തില്‍ ഹൃദയാഘാത കേസുകളില്‍ 15-20% വര്‍ധനയുണ്ടായതായി ആശുപത്രി അഭിപ്രായപ്പെട്ടു. ചെറുപ്പക്കാര്‍ക്കിടയില്‍, പ്രത്യേകിച്ച് 25 വയസും അതിനുമുകളിലും പ്രായമുള്ളവരില്‍ ഇത് ആശങ്കാജനകമാണ്.

പ്രമേഹം, ഉദാസീനമായ ജീവിതശൈലി, വായു മലിനീകരണം, സമ്മര്‍ദ്ദം, തീവ്രമായ വ്യായാമങ്ങള്‍, സ്റ്റിറോയിഡ് ഉപയോഗം എന്നിവയുള്‍പ്പെടെ നിരവധി ഘടകങ്ങള്‍ ഇതിന് കാരണമായി വോക്കാര്‍ഡ് ഹോസ്പിറ്റലിലെ കണ്‍സള്‍ട്ടന്റ് കാര്‍ഡിയോളജിസ്റ്റ് ഡോ. രവി ഗുപ്ത കണ്ടെത്തി. ഇന്ത്യക്കാര്‍ ജനിതകപരമായി ഹൃദയാഘാതത്തിന് സാധ്യതയുള്ളവരാണെന്നും പാശ്ചാത്യ ജീവിതശൈലികള്‍ കൂടുതലായി സ്വീകരിക്കുന്നത് അപകടസാധ്യത വര്‍ദ്ധിപ്പിക്കുമെന്നും അദ്ദേഹം വിശദീകരിച്ചു.

#childdeath #heartattack #health #India #education #school #tragedy
    

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia