ഇറാഖില്‍ സ്ഫോടന പരമ്പര; നൂറിലേറേ പേര്‍ കൊല്ലപ്പെട്ടു

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ഇറാഖില്‍ സ്ഫോടന പരമ്പര; നൂറിലേറേ പേര്‍ കൊല്ലപ്പെട്ടു
ബാഗ്ദാദ്: തലസ്ഥാന നഗരമായ ബാഗ്ദാദിലുണ്ടായ സ്ഫോടന പരമ്പരയില്‍ നൂറിലേറേ പേര്‍ കൊല്ലപ്പെട്ടു. 107 പേര്‍ കൊല്ലപ്പെട്ടതായാണ്‌ റിപോര്‍ട്ട്. ഇവരില്‍ 16 പേര്‍ സൈനീകരാണ്‌. 13 സ്ഫോടനങ്ങളിലായി 216 പേര്‍ക്ക് പരിക്കേറ്റു.

കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടയില്‍ ഉണ്ടായിട്ടുള്ള ഏറ്റവും വലിയ ആക്രമണത്തിനാണ്‌ തിങ്കളാഴ്ച ബാഗ്ദാദ് സാക്ഷ്യം വഹിച്ചത്. സ്ഫോടനത്തിന്റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ല. എന്നാല്‍ ആക്രമണത്തിനുപിന്നില്‍ അല്‍-ക്വയ്ദയാണെന്ന്‌ അധികൃതര്‍ ആരോപിച്ചു. 

എന്നാല്‍ അടുത്തകാലത്തായി രാജ്യസുരക്ഷയില്‍ അധികൃതര്‍ വീഴ്ച വരുത്തുന്നതായും ആരോപണമുണ്ട്. ഷിയാ വിഭാഗക്കാര്‍ കൂടുതലുള്ള പ്രദേശങ്ങളിലാണ്‌ സ്ഫോടനങ്ങള്‍ നടന്നത്. പരിക്കേറ്റവരില്‍ പലരുടെയും നില ഗുരുതരമായതിനാല്‍ മരണസംഖ്യ ഇനിയും ഉയരാനാണ്‌ സാധ്യത.

English Summery
Dubai: More than 100 civilians and soldiers were killed in Iraq on Monday in a series of what appeared to be coordinated attacks in Baghdad, its surroundings and the northern parts of the country.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia