തളിപ്പറമ്പ് വാഹനാപകടം: ഡിഗ്രി വിദ്യാർത്ഥി മരിച്ചു, സുഹൃത്ത് ഗുരുതരാവസ്ഥയിൽ; ഓട്ടോറിക്ഷ ഡ്രൈവർക്കെതിരെ കേസെടുത്തു

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
● കൂടെയുണ്ടായിരുന്ന സുഹൃത്ത് ഫസൽ ഗുരുതരാവസ്ഥയിൽ.
● ഞായറാഴ്ച രാത്രി 11.20-ഓടെയാണ് സംഭവം.
● അമിത വേഗതയിലെത്തിയ ഓട്ടോറിക്ഷയാണ് അപകടം വരുത്തിയത്.
● അപകടം വരുത്തിയ ശേഷം നിർത്താതെ പോയ ഓട്ടോറിക്ഷ കസ്റ്റഡിയിലെടുത്തു.
തളിപ്പറമ്പ്: (KVARTHA) ആലക്കോട് റോഡിൽ അണ്ടിക്കളം കയറ്റത്തിൽ ബുള്ളറ്റ് ബൈക്കിൽ ഓട്ടോറിക്ഷയിടിച്ച് ഡിഗ്രി വിദ്യാർത്ഥി മരിച്ചു. ബൈക്ക് യാത്രികനായിരുന്ന കുപ്പം മദീന നഗറിലെ കെ.എം.സിദ്ദീഖിന്റെയും ഞാറ്റുവയൽ സ്വദേശിനി മുംതാസിന്റെയും മകൻ ഷാമിൽ മുഹമ്മദ് (19) ആണ് മരിച്ചത്. കൂടെ യാത്ര ചെയ്തിരുന്ന സുഹൃത്ത് സയ്യിദ് നഗറിലെ ഫസലിനെ (20) ഗുരുതരമായ പരിക്കുകളോടെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഞായറാഴ്ച രാത്രി 11.20-ഓടെ പുഷ്പഗിരി നിലംപതിക്ക് സമീപത്തുവെച്ചാണ് അപകടമുണ്ടായത്. റോഡരികിൽ വീണുകിടക്കുന്ന നിലയിലാണ് നാട്ടുകാർ ഷാമിലിനെയും ഫസലിനെയും കണ്ടത്. ഉടൻതന്നെ നാട്ടുകാർ ചേർന്ന് ഇരുവരെയും ആശുപത്രിയിലെത്തിച്ചെങ്കിലും ഷാമിൽ മരണമടയുകയായിരുന്നു. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ഫസൽ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.
തളിപ്പറമ്പ് ആലക്കോട് റോഡിൽ അണ്ടിക്കളം കയറ്റത്തിൽ വെച്ച് ബുള്ളറ്റ് ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന ഇവരെ അമിത വേഗതയിൽ വന്ന ഓട്ടോറിക്ഷ ഇടിച്ചുവീഴ്ത്തുകയായിരുന്നുവെന്ന് തളിപ്പറമ്പ് പോലീസ് പറഞ്ഞു. അപകടം വരുത്തിയ ശേഷം നിർത്താതെ പോയ ഓട്ടോറിക്ഷ പിന്നീട് തളിപ്പറമ്പ് പോലീസ് കസ്റ്റഡിയിലെടുത്തു. ഓട്ടോറിക്ഷാ ഡ്രൈവർക്കെതിരെ മനഃപൂർവ്വമല്ലാത്ത നരഹത്യയ്ക്ക് (304 എ) പോലീസ് കേസെടുത്തിട്ടുണ്ട്.
വിദ്യാർത്ഥിയുടെ മരണം കുപ്പം ഗ്രാമത്തെയാകെ ദുഃഖത്തിലാഴ്ത്തി. മരിച്ച ഷാമിൽ മുഹമ്മദിന്റെ മൃതദേഹം പരിയാരം കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷം ഭൗതിക ശരീരം തിങ്കളാഴ്ച ബന്ധുക്കൾക്ക് വിട്ടുകൊടുക്കും.
കുപ്പം പുളിയോട് മദീനനഗറിലെ അപ്‌സര ഹൗസിൽ താമസിക്കുന്ന ഷാമിലിന്റെ ഖബറടക്കം തിങ്കളാഴ്ച ഉച്ചയ്ക്കുശേഷം കുപ്പം ജുമാഅത്ത് പള്ളി ഖബർസ്ഥാനിൽ നടക്കും. ഷെജിൽ മഹമ്മദ് ആണ് സഹോദരൻ.
ഈ ദുഃഖവാർത്ത മറ്റുള്ളവരിലേക്കും എത്തിക്കുക.
Article Summary: Degree student dies in Thaliparamba accident, friend is critical; Auto driver booked.
#Thaliparamba #Accident #KeralaNews #StudentDeath #AutoAccident #CulpableHomicide