

Photo: Special Arrangement
● കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലാണ് മരണം
● മരണത്തിൽ നാടിന് നൊമ്പരമായി.
● കിഴക്കെ കതിരൂർ സ്വദേശിനിയാണ്.
● കള്ളുഷാപ്പിന് സമീപം നീലാഞ്ജനത്തിൽ താമസിക്കുന്നു.
തലശ്ശേരി: (KVARTHA) വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു. കിഴക്കെ കതിരൂർ കള്ളുഷാപ്പിന് സമീപം നീലാഞ്ജനത്തിൽ പ്രമീള (57) ആണ് മരിച്ചത്.
ശനിയാഴ്ച രാത്രി എട്ടുമണിയോടെ കൂത്തുപറമ്പ്-തലശ്ശേരി റോഡിൽ ഏഴാംമൈലിൽ വെച്ചായിരുന്നു അപകടം. മകനോടൊപ്പം ബൈക്കിൽ യാത്ര ചെയ്യുമ്പോൾ കാറിടിക്കുകയായിരുന്നു. കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്.

പരേതനായ ബാലൻ-വിമല ദമ്പതികളുടെ മകളാണ് പ്രമീള. ഭർത്താവ്: മോഹനൻ. മക്കൾ: ഷിൻസി, ഷിമിത്ത്, ഷിഗിൽ. മരുമകൻ: രഗിൽ. സഹോദരങ്ങൾ: പ്രകാശൻ, പ്രമോദ്, പ്രവീണ, പരേതയായ പ്രസീന.
ഈ വാർത്തയെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവെക്കുക.
Article Summary: Housewife dies in road accident in Thalassery.
#Thalassery #RoadAccident #KeralaNews #AccidentVictim #Prameela #Tragedy
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.