ബീഹാറില്‍ അദ്ധ്യാപകനെ വെട്ടിക്കൊന്നു

 


ബീഹാറില്‍ അദ്ധ്യാപകനെ വെട്ടിക്കൊന്നു
ഭഗല്‍ പൂര്‍: ബീഹാറിലെ ഭഗല്‍പൂര്‍ ജില്ലയില്‍ അദ്ധ്യാപകനെ ഒരു സംഘം ആളുകള്‍ വെട്ടിക്കൊന്നു. കഹാല്‍ഗാവൂണ്‍ പട്ടണത്തിലെ ഒരു ഹയര്‍ സെക്കണ്ടറി സ്കൂളിലെ അദ്ധ്യാപകനായ വിലയതി പ്രസാദ് ആണ്‌ കൊല്ലപ്പെട്ടത്. സംഭവത്തില്‍ പ്രതിഷേധിച്ച് വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും നാട്ടുകാരും നടത്തിയ പ്രകടനം സംഘര്‍ഷത്തില്‍ കലാശിക്കുകയും ചെയ്തു. അക്രമാസക്തരായ പ്രകടനക്കാര്‍ വാഹനങ്ങള്‍ക്ക് കേടുപാടുകള്‍ വരുത്തുകയും പൊതുമുതല്‍ നശിപ്പിക്കുകയും ചെയ്തു.

കൊലപാതകത്തെതുടര്‍ന്ന്‌ ഫോറന്‍സിക് വിദഗ്ദ്ധര്‍ സംഭവസ്ഥലത്തെത്തുകയും തെളിവെടുപ്പ് നടത്തുകയും ചെയ്തു. അദ്ധ്യാപകന്റെ മൃതദേഹം വിട്ടുനല്‍കാന്‍ വിദ്യാര്‍ത്ഥികള്‍ തയ്യാറാകാത്തത് സ്ഥലത്ത് സംഘര്‍ഷാവസ്ഥ സൃഷ്ടിച്ചു. കുറ്റവാളികളെ അറസ്റ്റ് ചെയ്യാനാവശ്യപ്പെട്ട് വിദ്യാര്‍ത്ഥികള്‍ ദേശീയ പാത ഉപരോധിച്ചു.

കഹാല്‍ഗാവൂണ്‍ റെയില്‍ വേ സ്റ്റേഷനിലെ ടിക്കറ്റ് റിസര്‍വേഷന്‍ കൗണ്ടര്‍ പ്രതിഷേധക്കാര്‍ ആക്രമിക്കുകയും നാല്‌ കമ്പ്യൂട്ടറുകള്‍ അടിച്ച് തകര്‍ക്കുകയും ചെയ്തു. സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് പ്രദേശത്ത് കൂടുതല്‍ പോലീസുകാരെ വിന്യസിപ്പിച്ചിരിക്കുകയാണ്‌.

SUMMERY: BHAGALPUR: A school teacher was hacked to death by assailants in Bihar's Bhagalpur district today, sparking off protests by students and locals who damaged public property across the town. 
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia