കണ്ണൂര്‍: ചാല ബൈപാസിലുണ്ടായ ടാങ്കര്‍ ദുരന്തത്തില്‍ ചികില്‍സയില്‍ കഴിഞ്ഞിരുന്ന രണ്ട് പേര്‍ കൂടി മരിച്ചു. ഇതോടെ ദുരന്തത്തില്‍ ആറ് ജീവനുകളാണ് പൊലിഞ്ഞത്. പൊള്ളലേറ്റ് പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികില്‍സയിലായിരുന്ന ചാല സ്വദേശി റംലത്ത്, വാഴയില്‍ ഗീത എന്നിവരാണ് മരിച്ചത്. തിരുവോണ ദിനമായ ഇന്നലെ രണ്ട് പേര്‍ മരിച്ചിരുന്നു. ചാല സ്വദേശിനി രമ, തോട്ടട സ്വദേശിനി നിര്‍മ്മല എന്നിവരാണ് ഇന്നലെ മരിച്ചത്. അപകടത്തില്‍ സ്ത്രീകളും കുട്ടികളുമടക്കം 40ഓളം പേര്‍ക്ക് പരുക്കേറ്റിരുന്നു. പരുക്കേറ്റ പലരുടേയും നില ഗുരുതരമായി തുടരുന്നു.
ദുരന്തമുണ്ടായി മൂന്ന് ദിവസം പിന്നിടുമ്പോഴും വാഹനമോടിച്ച ഡ്രൈവര്‍ കണ്ണയ്യനെക്കുറിച്ച് യാതൊരു വിവരവും ലഭിച്ചിട്ടില്ല. തമിഴ്നാട് സ്വദേശിയായ കണ്ണയ്യനുവേണ്ടി തിരച്ചില്‍ ഊര്‍ജ്ജിതമാക്കി.
ദുരന്തമുണ്ടായി മൂന്ന് ദിവസം പിന്നിടുമ്പോഴും വാഹനമോടിച്ച ഡ്രൈവര്‍ കണ്ണയ്യനെക്കുറിച്ച് യാതൊരു വിവരവും ലഭിച്ചിട്ടില്ല. തമിഴ്നാട് സ്വദേശിയായ കണ്ണയ്യനുവേണ്ടി തിരച്ചില്‍ ഊര്‍ജ്ജിതമാക്കി.
Keywords: Tanker Lorry blast, Fire, Kannur, Kerala, Malayalam News, Kvartha, Obituary, Accident, Accidental Death, Woman, Burnt, Man,
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.