Accident | തകരാര്‍ മൂലം റോഡരികില്‍ നിര്‍ത്തിയിട്ടിരുന്ന ലോറിയിലേക്ക് കാര്‍ ഇടിച്ചുകയറി 4 യുവാക്കള്‍ക്ക് ദാരുണാന്ത്യം
ചെന്നൈ: (KVARTHA) തിരക്കേറിയ ചെന്നൈ ഈസ്റ്റ് കോസ്റ്റ് റോഡരികില്‍ (Chennai East Coast Road) ഇരുട്ടില്‍ നിര്‍ത്തിയിട്ടിരുന്ന ലോറിയിലേക്ക് കാര്‍ ഇടിച്ചുകയറി കോയമ്പത്തൂര്‍ (Coimbatore) സ്വദേശികളായ നാല് യുവാക്കള്‍ക്ക് ദാരുണാന്ത്യം. സെപ്റ്റംബര്‍ മൂന്നിന് മലേഷ്യയില്‍ നിന്ന് ചെന്നൈയിലേക്ക് വരികയായിരുന്ന മുഹമ്മദ് ആഷികും ഇയാളുടെ കൂടെ ഉണ്ടായിരുന്ന ആദില്‍ മുഹമ്മദ്, അസ്ലഫ് അഹമ്മദ്, സുല്‍ത്താന്‍ എന്നീ മൂന്ന് സുഹൃത്തുക്കളുമാണ് മരിച്ചത്.
പുതുച്ചേരി-ചെന്നൈ ഹൈവേയില്‍ നഗരത്തിലേക്ക് പോകുന്നതിനിടെ, ഇസിആറിലെ സെമ്മഞ്ചേരി കുപ്പം ബസ് സ്റ്റാന്‍ഡിന് സമീപമാണ് അപകടം നടന്നത്.രക്ഷാപ്രവര്‍ത്തനത്തിന് സഹയാത്രികരും പ്രദേശവാസികളും ഉടന്‍ സ്ഥലത്തെത്തിയെങ്കിലും നാലുപേരും സംഭവസ്ഥലത്തുതന്നെ മരിച്ചിരുന്നു. റിഫ്‌ലക്ടര്‍, ലൈറ്റ് എന്നിവ ഇല്ലാതെ ലോറി നിര്‍ത്തിയിട്ടതാണ് അപകടത്തിന് കാരണമായതെന്ന് പൊലീസ് പറഞ്ഞു. ഇന്നലെ പുലര്‍ച്ചെയാണ് അപകടമുണ്ടായത്. കാര്‍ അമിത വേഗത്തിലായിരുന്നെന്ന് പൊലീസ് പറയുന്നു. ആഘാതം ഗുരുതരമായതിനാല്‍ കാറിനും സാരമായ കേടുപാടുകള്‍ സംഭവിച്ചു.
അപകടത്തില്‍പ്പെട്ട ട്രക്ക് തകരാര്‍ മൂലം റോഡരികില്‍ നിര്‍ത്തിയിട്ടിരിക്കുകയായിരുന്നുവെന്നാണ് വിവരം. ചെന്നൈ മൈലാപ്പൂര്‍ ആസ്ഥാനമായുള്ള ഒരു ട്രാന്‍സ്‌പോര്‍ട്ട് കമ്പനിയുടേതാണിത്. കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടന്നുവരികയാണെന്ന് പൊലീസ് പറഞ്ഞു. രാത്രി റോഡിന്റെ വശം ചേര്‍ന്ന് അനധികൃതമായി ലോറികള്‍ നിര്‍ത്തിയിടുന്നത് ഇവിടെ പതിവാണെന്ന് പ്രദേശവാസികള്‍ ആരോപിച്ചു.
#chennaicrash #roadaccident #tragedy #india #caraccident #coimbatore #safetyfirst