Obituary | ചലച്ചിത്ര പിന്നണി ഗായകനും സംഗീതജ്ഞനുമായ പിവി വിശ്വനാഥന്‍ വിടവാങ്ങി


'വെള്ളം' എന്ന സിനിമയിലൂടെയാണ് പിന്നണി ഗായകനായത്.
ഗാനമേളകളില്‍ സജീവ സാന്നിധ്യമായിരുന്നു.
തളിപ്പറമ്പ്: (KVARTHA) ചലച്ചിത്ര പിന്നണി ഗായകനും (Film Playback Singer) സമാന്തര കോളജ് അധ്യാപകനുമായ (Teacher) കീഴാറ്റൂരിലെ പി വി വിശ്വനാഥന്‍ (55) നിര്യാതനായി. മില്‍ട്ടണ്‍സ് കോളജിലെ (Miltons College) മുന്‍ അധ്യാപകനായിരുന്ന വിശ്വനാഥന്‍, മുരളി കുന്നുംപുറത്ത് നിര്‍മിച്ച 'വെള്ളം' (Vellam Movie) എന്ന സിനിമയിലൂടെയാണ് പിന്നണി ഗായകനായത്.
ബി കെ ഹരിനാരായണന്‍ എഴുതി ബിജിബാല്‍ ഈണം പകര്‍ന്ന 'ഒരു കുറി കാണാന്‍' എന്ന് തുടങ്ങുന്ന ഗാനം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. 'ദായോം പന്ത്രണ്ട്' എന്ന സിനിമയിലെ 'ചക്കിക്കൊച്ചമ്മേ' എന്ന ഗാനവും ആലപിച്ചിരുന്നു.
ഗാനമേളകളില്‍ സജീവ സാന്നിധ്യമായിരുന്ന വിശ്വനാഥന്‍ നിരവധി ആല്‍ബങ്ങളിലും പാടിയിട്ടുണ്ട്. പരേതനായ പി വി കുഞ്ഞിക്കണ്ണന്‍ - കാര്‍ത്യായനി ദമ്പതികളുടെ മകനാണ്. സഹോദരങ്ങള്‍: രത്‌നപാല്‍ (ജോത്സ്യര്‍, ഗായകന്‍), ധനഞ്ജയന്‍, സഹജ.