ഏറ്റുമുട്ടല്‍: ആലപ്പോയില്‍ സൈന്യം 40 വിമതരെ വധിച്ചു

 


ഡമാസ്‌കസ്: സിറിയയുടെ വടക്കന്‍ പ്രവിശ്യയായ ആലെപ്പോയില്‍ സൈന്യം 40 വിമതരെ വധിച്ചു. ആലെപ്പോയിലെ റെട്യാന്‍ ഗ്രാമത്തിലാണ് സൈന്യവും വിമതരുമായി ഏറ്റുമുട്ടലുണ്ടായത്. സിറിയന്‍സ്യൈത്തിന്റെ പ്രത്യേകസംഘമാണ് ഏറ്റുമുട്ടല്‍ നടത്തിയതെന്നും സിന്‍ഹുവ വാര്‍ത്താ ഏജന്‍സി റിപോര്‍ട്ട് ചെയ്യുന്നു.
ഏറ്റുമുട്ടല്‍: ആലപ്പോയില്‍ സൈന്യം 40 വിമതരെ വധിച്ചുഅതേസമയം, വിമതര്‍ക്കിടയിലും ഉള്‍പ്പോര് രൂക്ഷമാണെന്നാണ് റിപോര്‍ട്ട്. വിമതര്‍ തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ കഴിഞ്ഞ ഒരാഴ്ചയ്ക്കുള്ളില്‍ 500ഓളം പേര്‍ കൊല്ലപ്പെട്ടതായി സിറിയന്‍ ഒബ്‌സര്‍വേറ്ററി ഫോര്‍ ഹ്യൂമന്‍ റൈറ്റ്‌സ് സംഘടന റിപോര്‍ട്ട് ചെയ്യുന്നു. കഴിഞ്ഞ വെള്ളിയാഴ്ചയാണ് വിമതസംഘങ്ങളും ഇസ്‌ളാമിക് സ്‌റേറ്റ് ഫോര്‍ ഇറാഖ് ആന്‍ഡ് ദ ലെവന്റു(ഐഎസ്‌ഐഎല്‍)മായി ഏറ്റുമുട്ടല്‍ ആരംഭിച്ചത്. 85 സാധാരണക്കാരും 240 വിമതരും 157 ഐഎസ്‌ഐഎല്‍ അംഗങ്ങളും കൊല്ലപ്പെട്ടതായി സിറിയന്‍ ഒബ്‌സര്‍വേറ്ററിയുടെ റിപോര്‍ട്ട് വ്യക്തമാക്കുന്നു.
SUMMARY: DAMASCUS, Jan. 11 (Xinhua) -- At least 40 rebels were killed on Saturday by the Syrian troops in the country's northern province of Aleppo, the official SANA news agency said.
Keywords: World, Syria, Rebels, Damascus, Aleppo,
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia