ചാവേര്‍ പൊട്ടിത്തെറിച്ച് ഒരു കുടുംബത്തിലെ ഏഴ് പേര്‍ കൊല്ലപ്പെട്ടു
Jul 7, 2012, 23:43 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ബാഗ്ദാദ്: ചാവേര്‍ പൊട്ടിത്തെറിച്ച് സ്വന്തം കുടുംബത്തിലെ ഏഴ് പേര്‍ കൊല്ലപ്പെട്ടു. പടിഞ്ഞാറന്‍ ഇറാഖിലെ ഒരു വീട്ടിലാണ് ആക്രമണമുണ്ടായത്. ഗവണ്മെന്റുമായി അടുത്തബന്ധമുള്ള യുവാവും കുടുംബാംഗങ്ങളും കൊല്ലപ്പെട്ടവരില്‍ ഉള്‍പ്പെടുന്നു.
റമാദിയിലെ വീട്ടിലെത്തിയ ചാവേര്‍ എല്ലാവരും ഭക്ഷണം കഴിക്കാനിരുന്നപ്പോഴാണ് പൊട്ടിത്തെറിച്ചത്. യുവാവിന്റെ ഭാര്യയും മൂന്ന് മക്കളും സഹോദരനും മറ്റൊരു ബന്ധുവുമാണ് കൊല്ലപ്പെട്ടത്. എത്രപേര്‍ക്ക് പരിക്കേറ്റിട്ടുണ്ടെന്ന് വ്യക്തമല്ല. എന്നാല്‍ ഏഴ് പേര്‍ മരിച്ചതായി ആശുപത്രി അധികൃതര്‍ സ്ഥിതീകരിച്ചിട്ടുണ്ട്.
ആറ് മാസങ്ങള്‍ക്ക് മുന്‍പ് അമേരിക്കന്‍ സൈന്യം ഇറാഖില്‍ നിന്നും പിന്‍ വാങ്ങിയതോടെ ഇത്തരം ആക്രമണങ്ങള്‍ രാജ്യത്ത് സാധാരണ സംഭവമായി മാറിയിരിക്കുകയാണ്.
English Summery
Suicide bomber kills 7 of his own family in Iraq
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.

