Tragedy | വിനോദയാത്ര കഴിഞ്ഞ് മടങ്ങിവരവെ അപകടം; മലപ്പുറത്ത് ടൂറിസ്റ്റ് ബസ് അപകടത്തില്‍പ്പെട്ട് വിദ്യാര്‍ത്ഥിനിയ്ക്ക് ദാരുണാന്ത്യം

 
Student dies in tourist bus accident in Malappuram
Student dies in tourist bus accident in Malappuram

Representational Image Generateby Meta AI

● പുലര്‍ച്ചെ നാല് മണിയോടെയാണ് അപകടമുണ്ടായത്. 
● ബസ് സ്ട്രീറ്റ് ലൈറ്റിന്റെ തൂണില്‍ ഇടിക്കുകയായിരുന്നു. 
● ഒരു വിദ്യാര്‍ത്ഥിയുടെ പരിക്ക് ഗുരുതരമാണ്. 

മലപ്പുറം: (KVARTHA) ടൂറിസ്റ്റ് ബസ് അപകടത്തില്‍പ്പെട്ട് വിദ്യാര്‍ത്ഥിനിക്ക് ദാരുണാന്ത്യം. മൊറയൂര്‍ അറഫാ നഗര്‍ സ്വദേശി മുജീബ് റഹ് മാന്‍ ബാഖവിയുടെ മകള്‍ ഫാത്തിമ ഹിബ (17) യാണ് മരിച്ചത്. ഒഴുകൂര്‍ പള്ളിമുക്ക് ഹയാത്തുല്‍ ഇസ്ലാം ഹയര്‍ സെക്കഡറി മദ്രസ വിദ്യാര്‍ത്ഥികളാണ് അപകടത്തില്‍പ്പെട്ടത്. ഒരു വിദ്യാര്‍ത്ഥിയുടെ പരിക്ക് ഗുരുതരമാണ്. മറ്റുള്ളവര്‍ സുരക്ഷിതരാണ്. 

വെളിയങ്കോട് ഫ്‌ളൈ ഓവറില്‍ വെച്ച് തിങ്കളാഴ്ച പുലര്‍ച്ചെ നാല് മണിയോടെ നിയന്ത്രണം തെറ്റിയ ബസ് റോഡരികിലെ സ്ട്രീറ്റ് ലൈറ്റിന്റെ തൂണില്‍ ഇടിക്കുകയായിരുന്നു. കൊണ്ടോട്ടി പള്ളിമുക്ക് ഹയാത്തുല്‍ ഇസ്ലാം മദ്രസയില്‍നിന്ന് വാഗമണ്ണിലേക്ക് വിനോദയാത്ര പോയി തിരിച്ചു വരികെയാണ് ബസ് അപകടത്തില്‍പ്പെട്ടത്. 

ബസ് മേല്‍പ്പാലത്തിന്റെ കൈവരിയില്‍ ഇടിച്ച് അപകടത്തില്‍പെടുകയായിരുന്നു. കൈവരിയില്‍ സ്ഥാപിച്ച സ്ട്രീറ്റ് ലൈറ്റിന്റെ തൂണില്‍ തല ഇടിച്ചാണ് കുട്ടിയുടെ മരണം. രണ്ടു വിദ്യാര്‍ഥികള്‍ക്കും പരിക്കുണ്ട്. ഗുരുതരമായി പരിക്കേറ്റ ഇരുവരും കോട്ടക്കല്‍ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ പ്രവേശിപ്പിച്ചു. ഹിബയുടെ മൃതദേഹം കുറ്റിപ്പുറം താലൂക്ക് ഗവ. ആശുപത്രി മോര്‍ച്ചയില്‍ സൂക്ഷിച്ചിരിക്കുകയാണ്. ഡ്രൈവര്‍ ഉറങ്ങിപ്പോയതാണ് അപകടത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക നിഗമനം.

#keralaaccident #busaccident #studentdeath #malappuram #kerala #india #tragedy #rip

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia