Accident | ടിപറില്‍ ലോറിയുമായി ബൈക് കൂട്ടിയിടിച്ച് വിദ്യാര്‍ഥിക്ക് ദാരുണാന്ത്യം

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ഹരിപ്പാട്: (KVARTHA) വാഹനാപകടത്തില്‍ (Accident) വിദ്യാര്‍ഥിക്ക് ദാരുണാന്ത്യം. ടിപ്പര്‍ ലോറിയും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ എടത്വാ (Edathua) നെടുവംമാലില്‍ എം സി ഭവനില്‍ ദേവരാജന്റെ ഏക മകന്‍ ദീപു (21) ആണ് മരിച്ചത്.
ഇന്ന് രാവിലെ 10.30 ന് ഹരിപ്പാട് വീയപുരം റോഡില്‍ വീയപുരം ഹൈസ്‌കൂളിന് സമീപം ആയിരുന്നു അപകടം. മാതാവ് സിന്ധുവിന്റെ കുടുംബ വീടായ ഹരിപ്പാട്ട് നിന്ന് തിരിച്ചു പോകുമ്പോഴായിരുന്നു ദാരുണ സംഭവം.

അപകടം കണ്ട് ഓടിക്കൂടിയ പ്രദേശവാസികള്‍ ഹരിപ്പാട് താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഇടിയുടെ ആഘാതത്തില്‍ കൈ അറ്റുപോയിരുന്നു. ഈ അറ്റുപോയ കൈ മറ്റൊരു വാഹനത്തിലാണ് ആശുപത്രിയില്‍ എത്തിച്ചത്. സംഭവത്തില്‍ വീയപുരം പൊലീസ് മേല്‍ നടപടി സ്വീകരിച്ചു.
#HaripadAccident, #KeralaAccident, #TipperAccident, #RoadSafety, #KeralaNews