അധ്യാപകന്‍ ഡസ്റ്റര്‍ കൊണ്ടടിച്ചതില്‍ മനംനൊന്ത് വിദ്യാര്‍ത്ഥി തൂങ്ങിമരിച്ചു

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

കൊല്‍ക്കത്ത: അധ്യാപകന്‍ ഡസ്റ്റര്‍ കൊണ്ട് അടിച്ചതിന്റെ മനോവിഷമത്തില്‍ ഒമ്പതാം ക്ലാസ് വിദ്യാര്‍ഥി ആത്മഹത്യ ചെയ്തു. പശ്ചിമബംഗാള്‍ ജബല്‍പുരി ജില്ലയിലെ ഫനീന്ദ്ര ദേവ് ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥിയാണ് വീട്ടില്‍ തൂങ്ങിമരിച്ചത്. ക്ലാസ് റൂമിലെ ഡസ്‌ക് ഒടിച്ചതുമായി ബന്ധപ്പെട്ട് അധ്യാപകന്‍ കുട്ടിയെ അടിച്ചിരുന്നു. മാനസികമായി തളര്‍ത്തുന്ന രീതിയിലുള്ള വാക്കുപയോഗിച്ച് വിദ്യാര്‍ത്ഥിയെ ശകാരിക്കുകയും ചെയ്തിരുന്നു.

സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ വിദ്യാര്‍ഥിയുടെ മാതാപിതാക്കളെ വിളിച്ചുവരുത്തി ഡസ്‌ക് പൊളിച്ചതിന് നഷ്ടപരിഹാരമായി 5,000 രൂപ ആവശ്യപ്പെട്ടിരുന്നു. ഇതുകൂടാതെ കുട്ടിയെ സ്‌കൂളില്‍ നിന്ന് പുറത്താക്കാനും അധികൃതര്‍ തീരുമാനിച്ചിരുന്നു. ഈ സംഭവത്തിന് ശേഷം വിദ്യാര്‍ത്ഥി സ്‌കൂളിലേക്ക് പോയിരുന്നില്ല. പിന്നീട് 10 ദിവസം കഴിഞ്ഞാണ് വിദ്യാര്‍ത്ഥിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.

അധ്യാപകന്‍ ഡസ്റ്റര്‍ കൊണ്ടടിച്ചതില്‍ മനംനൊന്ത് വിദ്യാര്‍ത്ഥി തൂങ്ങിമരിച്ചുവിദ്യാര്‍ത്ഥിയുടെ മാതാപിതാക്കളുടെ പരാതിയില്‍ അടിച്ച അധ്യാപകനെതിരെയും സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ക്കെതിരെയും പോലീസ് ആത്മഹത്യാ പ്രേരണാ കുറ്റം ചുമത്തി കേസെടുത്തിട്ടുണ്ട്. സംഭവത്തിന് ശേഷം അധ്യാപകനും ഹെഡ്മാസ്റ്ററും ഒളിവിലാണ്. അതിനിടെ ഇരുവരെയും അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് വിദ്യാര്‍ത്ഥിയുടെ സഹപാഠികളും വിവിധ രാഷ്ടീയ പാര്‍ട്ടി പ്രവര്‍ത്തകരും സ്‌കൂളിന് പുറത്ത് പ്രകടനം നടത്തി.

SUMMARY: Kolkata: A 15-year-old student reportedly committed suicide after being allegedly beaten up by his teacher in Jalpaiguri district for damaging a bench in the class.
The victim was a class 9 student in Phanindra Deb High School and took the extreme step on Monday, ten days after the incident.

Keywords : Kolkata, Teacher, Student, Suicide, Obituary, National, allegedly beaten, Jalpaiguri district, damaging a bench, class, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia