ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
കോക്രാജ് ഹര്‍: ജില്ലയില്‍ ദിവസങ്ങളായി തുടരുന്ന ബോഡോ-മുസ്ലീം വര്‍ഗീയ കലാപത്തില്‍ മരിച്ചവരുടെ എണ്ണം 32 ആയി. ഇന്നലെ ജില്ലയില്‍ 11 പേര്‍ കൊല്ലപ്പെട്ടതായാണ് റിപോര്‍ട്ട്.
ഇതിനിടെ പ്രധാനമന്ത്രി മന്‍ മോഹന്‍ സിംഗ് വര്‍ഗീയ കലാപം അടിച്ചമര്‍ത്താന്‍ മുഖ്യമന്ത്രി തരുണ്‍ ഗോഗോയ്ക്ക് എല്ലാ വിധ സഹായങ്ങളും വാഗ്ദാനം ചെയ്തു. ഇന്നലെയുണ്ടായ പോലീസ് വെടിവെപ്പില്‍ 4 പേര്‍ കൊല്ലപ്പെട്ടു. രാമ്പൂറിലും ചപര്‍കതയിലും വര്‍ഗീയ കലാപകാരികള്‍ക്കെതിരെ പോലീസ് നടത്തിയ വെടിവെപ്പിലാണ് ഇവര്‍ കൊല്ലപ്പെട്ടത്. അതേസമയം ജില്ലയുടെ പലഭാഗങ്ങളില്‍ നിന്നുമായി ഏഴ് മൃതദേഹങ്ങള്‍ പോലീസ് കണ്ടെടുത്തു.
കലാപപ്രദേശങ്ങളില്‍ ദിവസങ്ങളായി കര്‍ഫ്യൂ തുടരുകയാണ്. കലാപകാരികളെ കാണുന്നമാത്രയില്‍ വെടിവയ്ക്കാന്‍ ജില്ലാ അധികാരി സൈന്യത്തിന് ഉത്തരവ് നല്‍കിയിട്ടുണ്ട്. പ്രദേശത്ത് 1500 സൈനീകരാണ് ക്യാമ്പ് ചെയ്യുന്നത്.
കലാപം സോണിത്പൂര്‍, ഭാസ്ക്ക, കാം രൂപ് എന്നിവിടങ്ങളിലേയ്ക്ക് പടരാന്‍ സാധ്യതയുള്ളതിനാല്‍ ജനങ്ങള്‍ കരുതലോടെയിരിക്കാന്‍ ഉദ്യോഗസ്ഥര്‍ മുന്നറിയിപ്പ് നല്‍കി.
English Summery
Kokrajhar: Ethnic violence on Tuesday escalated in more areas of western Assam with 11 fresh casualties in clashes and police firing, forcing the Centre to rush 1,500 more paramilitary personnel to control the unrest that has claimed 32 lives so far.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.

