Recognition | എം ടി ഇതിഹാസതുല്യനായ എഴുത്തുകാരനെന്ന് സ്പീക്കര്‍
● എം.ടിക്ക് ആദരാഞ്ജലി അർപ്പിച്ച് സ്പീക്കർ എ.ന്. ഷംസീർ
● പുസ്തകോത്സവത്തിന്റെ ഭാഗമായി എം.ടിക്ക് നൽകപ്പെട്ട പുരസ്‌കാരം
● അനുഭവവേദനയ്ക്കിടെ വീട്ടിലേക്കു പോയി പുരസ്‌കാരം സമർപ്പിച്ച സ്പീക്കർ
തലശേരി: (KVARTHA) മലയാളികളുടെ പ്രിയ എഴുത്തുകാരന്‍ എം ടി വാസുദേവന്‍ നായര്‍ക്ക് ആദരാഞ്ജലി അര്‍പ്പിച്ച് സ്പീക്കര്‍ എ എന്‍ ഷംസീര്‍. കേരള നിയമസഭ അന്താരാഷ്ട്ര പുസ്തകോത്സവം രണ്ടാം പതിപ്പിന്റെ ഭാഗമായി, കലാ- സാഹിത്യ- സാംസ്‌കാരിക രംഗത്തെ സമഗ്രസംഭാവനയ്ക്കുള്ള പുരസ്‌കാരം അര്‍പ്പിച്ചത് പ്രിയ എംടിയ്ക്കായിരുന്നുവെന്ന് അദ്ദേഹം അനുസ്മരിച്ചു.
അനാരോഗ്യം കാരണം പുസ്തകോത്സവത്തില്‍ നേരിട്ടെത്തി പുരസ്‌കാരം സ്വീകരിക്കാന്‍ അദ്ദേഹത്തിന് കഴിയുമായിരുന്നില്ല. അദ്ദേഹത്തിന്റെ വസതിയില്‍ ചെന്ന് പുരസ്‌കാരം സമര്‍പ്പിച്ച് ആദരിക്കുകയാണ് അന്നുണ്ടായത്.
അദ്ദേഹത്തെ പുരസ്‌കരിക്കുന്നതിലൂടെ നിയമസഭയും പുസ്തകോത്സവും മൂല്യവത്തായി എന്ന തോന്നലാണുണ്ടായതെന്നും സ്പീക്കര്‍ കൂട്ടിച്ചേര്‍ത്തു.
#MTVasudevanNair, #SpeakerENShamseer, #LiteraryRecognition, #KeralaLiterature, #BookFestival, #CulturalContribution