Tragic Loss | ദക്ഷിണ സുഡാനില്‍ വിമാനം തകര്‍ന്നുണ്ടായ അപകടത്തില്‍ 20 പേര്‍ക്ക് ദാരുണാന്ത്യം; മരിച്ചവരില്‍ ഒരു ഇന്ത്യക്കാരനും


● ചൈനീസ് എണ്ണക്കമ്പനിയുടെ ചാര്‍ട്ടേഡ് വിമാനമാണ് തകര്‍ന്നുവീണത്.
● ടേക്ക് ഓഫ് ചെയ്തതിന് പിന്നാലെയായിരുന്നു അപകടം സംഭവിച്ചത്.
● ജോലി കഴിഞ്ഞ് അവധിക്ക് പോവുകയായിരുന്ന ജിപിഒസി ജീവനക്കാരാണ് മരിച്ചത്.
● എന്‍ജിന്‍ തകരാറാണ് അപകടത്തിന് പിന്നിലെന്നാണ് പ്രാഥമിക വിവരം.
നയ്‌റോബി: (KVARTHA) ദക്ഷിണ സുഡാനിലെ യൂണിറ്റി സ്റ്റേറ്റില്‍ 21 പേര്‍ സഞ്ചരിച്ചിരുന്ന വിമാനം തകര്‍ന്നുവീണ് 20 പേര്‍ക്ക് ദാരുണാന്ത്യം. രണ്ട് പൈലറ്റുമാര്‍ ഉള്‍പ്പെടെ 21 പേരാണ് അപകടത്തില്‍പ്പെട്ട വിമാനത്തിലുണ്ടായിരുന്നത്. യാത്രക്കാരില്‍ ഒരാള്‍ അത്ഭുതകരമായി രക്ഷപ്പെട്ടു.
മരിച്ചവരില്‍ അഞ്ച് വിദേശ പൗരന്മാരുണ്ട്: രണ്ട് ചൈനക്കാര്‍, ഒരു ഇന്ത്യക്കാരന്‍, രണ്ട് ഉഗാണ്ടന്‍ ക്രൂ അംഗങ്ങള്‍, മറ്റ് 15 പേരും ദക്ഷിണ സുഡാനികളാണ്. തെക്കന്‍ സുഡാന്‍ സ്വദേശിയായ എന്‍ജിനീയറാണ് രക്ഷപ്പെട്ടത്. ഇയാളെ ബെന്ടിയുവിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. മരിച്ചവരുടെ മറ്റ് വിവരങ്ങള്‍ ഇനിയും പുറത്ത് വിട്ടിട്ടില്ല.
ചൈനീസ് എണ്ണക്കമ്പനിയുടെ ചെറു ചാര്‍ട്ടേര്‍ഡ് വിമാനമാണ് തകര്‍ന്നത്. ടേക്ക് ഓഫ് ചെയ്തതിന് പിന്നാലെയായിരുന്നു അപകടം സംഭവിച്ചത്. സുഡാന്റെ തലസ്ഥാനമായ ജുബയിലെ ഒരു എണ്ണപ്പാടത്തുനിന്ന് പറന്നുയര്‍ന്ന ഉടന്‍ തകര്‍ന്ന് വീഴുകയായിരുന്നുവെന്ന് യുഎന്‍ റേഡിയോ മിറായ റിപ്പോര്‍ട്ട് ചെയ്തു.
ദക്ഷിണ സുഡാനിലെ അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് പോകുന്നതിന് പറക്കുന്നതിനിടെയാണ് ദാരുണ അപകടം സംഭവിച്ചത്. വിമാനത്താവളത്തിലെ റണ്‍വേയില്‍ നിന്ന് 500 മീറ്റര്‍ അകലെയാണ് വിമാനം തകര്‍ന്നത്. ചൈനീസ് ഓയില്‍ കമ്പനിയായ ഗ്രേറ്റര്‍ പയനിയര്‍ ഓപ്പറേറ്റിംഗ് കമ്പനിയുടെ ( Greater Pioneer Company-ജിപിഒസി) ജീവനക്കാരാണ് വിമാനാപകടത്തില്‍പ്പെട്ടവര്‍. ജോലി സ്ഥലത്തെ 28 ദിവസത്തെ തുടര്‍ച്ചയായ ഷിഫ്റ്റ് അവസാനിച്ചശേഷം ജീവനക്കാര്‍ അവധിക്ക് പോവുകയായിരുന്നു.
ജിപിഒസി ചാര്‍ട്ടര്‍ ചെയ്ത് 5എക്‌സ് ആര്‍ എച്ച് ബി വിമാനമാണ് തകര്‍ന്നത്. ഇന്ത്യ, ചൈന, മലേഷ്യ, ദക്ഷിണ സുഡാന്‍ എന്നിവിടങ്ങളിലെ സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള എണ്ണക്കമ്പനികള്‍ ഉള്‍പ്പെടുന്ന ഒരു സംയുക്ത സംരംഭമാണ് ജിപിഒസി. അതേസമയം അപകടകാരണം വ്യക്തമല്ല. എന്‍ജിന്‍ തകരാറാണ് അപകടത്തിന് പിന്നിലെന്നാണ് പ്രാഥമിക വിവരമെന്നാണ് അന്തര്‍ ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. അപകടത്തിന്റെ അന്വേഷണം നടത്തുകയാണെന്ന് അധികൃതര്‍ അറിയിച്ചു.
Short video clip showing the plane that crashed on Wednesday afternoon in South Sudan’s Unity State, killing at least 20 people-mostly engineers. Only one person is said to have survived, according to the government. #SSOX pic.twitter.com/PccN3YUvAf
— Woja Emmanuel (@emmanuel_woja) January 29, 2025
ഏതാനും വര്‍ഷങ്ങളായി തെക്കന്‍ സുഡാനില്‍ നിരവധി വിമാന അപകടങ്ങളാണ് സംഭവിച്ചിട്ടുള്ളത്. 2024 ഓഗസ്റ്റില്‍ കാര്‍ഗോ വിമാനം ലാന്‍ഡിംഗിനിടെ തീപിടിച്ച് ക്രൂ അംഗങ്ങള്‍ക്ക് ഗുരുതര പൊള്ളലേറ്റിരുന്നു. 2024 മാര്‍ച്ചില്‍ സൈന്യത്തിന്റെ കാര്‍ഗോ വിമാനം ഇവിടെ തകര്‍ന്നിരുന്നു. 2024 ഫെബ്രുവരിയില്‍ സ്വകാര്യ കമ്പനിയിലെ വിമാനം ക്രാഷ് ലാന്‍ഡ് ചെയ്ത് നിരവധിപ്പേര്‍ക്ക് പരുക്കേറ്റിരുന്നു.
ഈ വാർത്ത പങ്കുവെച്ച് നിങ്ങളുടെ അഭിപ്രായങ്ങൾ രേഖപ്പെടുത്തുക.
20 people, including an Indian national, were died in a plane crash in South Sudan. The chartered plane was carrying workers of a Chinese oil company.
#SouthSudan #PlaneCrash #Accident #Aviation #Tragedy #India