ദക്ഷിണാഫ്രിക്കയില്‍ ബസുകള്‍ കൂട്ടിയിടിച്ച് 18 മരണം; 27 പേര്‍ക്ക് പരിക്ക്

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ദക്ഷിണാഫ്രിക്കയില്‍ ബസുകള്‍ കൂട്ടിയിടിച്ച് 18 മരണം; 27 പേര്‍ക്ക് പരിക്ക്
ജോഹന്നാസ്‌ബര്‍ഗ്: ദക്ഷിണാഫ്രിക്കയില്‍ ബസുകള്‍ കൂട്ടിയിടിച്ച് 18 പേര്‍ കൊല്ലപ്പെട്ടു. അപകടത്തില്‍ 27 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. മരിച്ചവരില്‍ മൂന്ന്‌ പേര്‍ സ്കൂള്‍ വിദ്യാര്‍ത്ഥികളാണ്‌. കായികമല്‍സരത്തില്‍ പങ്കെടുക്കാന്‍ പോയ വിദ്യാര്‍ത്ഥികളാണ്‌ അപകടത്തില്‍പെട്ടത്.

ക്രഡോക്കിലെ ഈസ്റ്റേണ്‍ കേപിന്‌ സമീപമാണ്‌ അപകടം. മരിച്ചവരെ തിരിച്ചറിഞ്ഞിട്ടില്ല. രണ്ട് ബസിലും എത്ര യാത്രക്കാരുണ്ടായെന്നും വ്യക്തമല്ല. ദക്ഷിണാഫ്രിക്കയിലെ വാഹനാപകടങ്ങളില്‍ മരണസംഖ്യ ക്രമാതീതമായി ഉയരുന്നത് സാധാരണയാണ്‌. റോഡുകളുടെ അപര്യാപ്തതയും ഡ്രൈവര്‍മാരുടെ അലസതയുമാണ്‌ അപകടങ്ങളുടെ മുഖ്യകാരണം. കഴിഞ്ഞ ആഴ്ച ലെവല്‍ ക്രോസിലുണ്ടായ അപകടത്തില്‍ 25 പേര്‍ കൊല്ലപ്പെട്ടിരുന്നു. ട്രക്കില്‍ ചരക്കുതീവണ്ടിയിടിച്ചാണ്‌ അപകടമുണ്ടായത്.

English Summery
Johannesburg: A South African official says a bus crash in the country's southeast has killed 18 people. Three of them were elementary school children headed to a sports event.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia