Death | സോണിയ ഗാന്ധിയുടെ പേഴ്‌സനല്‍ സെക്രട്ടറി മലയാളി പി പി മാധവന്‍ കുഴഞ്ഞുവീണ് മരിച്ചു
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
● മൃതദേഹം പ്രത്യേക വിമാനത്തില്‍ നാട്ടിലേക്ക് കൊണ്ടുപോയി.
● സംസ്‌കാരച്ചടങ്ങില്‍ പങ്കെടുക്കാന്‍ രാഹുല്‍ ഗാന്ധി കേരളത്തില്‍.
● സംസ്‌കാരം തൈക്കാട്ടുശ്ശേരിയിലെ വീട്ടുവളപ്പില്‍.
ന്യൂഡല്‍ഹി: (KVARTHA) കോണ്‍ഗ്രസ് മുന്‍ അധ്യക്ഷയും രാജ്യസഭാ എംപിയുമായ സോണിയ ഗാന്ധിയുടെ പേഴ്‌സനല്‍ സെക്രട്ടറിയും മലയാളിയുമായ പി പി മാധവന്‍ (73) കുഴഞ്ഞുവീണ് മരിച്ചു. വീട്ടില്‍വച്ചു കുഴഞ്ഞുവീണ മാധവനെ ഡല്‍ഹി എയിംസ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യമെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.
തൃശൂര്‍ സ്വദേശിയായ പി പി മാധവന്‍ കഴിഞ്ഞ 45 വര്‍ഷമായി സോണിയയുടെ സന്തതസഹചാരിയാണ്. ഒല്ലൂര്‍ തൈക്കാട്ടുശ്ശേരി ചെറുശ്ശേരി പട്ടത്ത് മനയ്ക്കല്‍ കുടുംബാംഗമാണ്. പ്രിയങ്ക ഗാന്ധിയും കെ സി വേണുഗോപാലും ആശുപത്രിയില്‍ എത്തിയിരുന്നു. മൃതദേഹം തിങ്കളാഴ്ച രാത്രി പ്രത്യേക വിമാനത്തില്‍ നാട്ടിലേക്ക് കൊണ്ടുപോയി.
ഭാര്യ: സാവിത്രി. മക്കള്‍: ദീപ, ദീപ്തി, അശ്വതി, വരുണ്‍. സംസ്‌കാരം ചൊവ്വാഴ്ച തൈക്കാട്ടുശ്ശേരിയിലെ വീട്ടുവളപ്പില്‍. സംസ്‌കാരച്ചടങ്ങില്‍ പങ്കെടുക്കാന്‍ ലോക്‌സഭ പ്രതിപക്ഷനേതാവ് രാഹുല്‍ ഗാന്ധി എംപി കേരളത്തിലെത്തി. തിങ്കളാഴ്ച രാത്രി 10ന് എയര്‍ ഇന്ത്യ വിമാനത്തിലാണ് അദ്ദേഹം എത്തിയത്. നെടുമ്പാശ്ശേരിയില്‍നിന്ന് തൃശൂരിലേക്ക് പോയി. ഒല്ലൂരിലാണ് സംസ്‌കാരച്ചടങ്ങ്.
#PPMadhavan #SoniaGandhi #Congress #Kerala #HeartAttack #Obituary
